കണ്ണൂരില്‍ മദ്യപാനം ചോദ്യം ചെയ്ത അയല്‍വാസിയെ വെടിവച്ച് കൊലപ്പെടുത്തി
കണ്ണൂര്‍: (www.kasargodvartha.com 26.03.2021) ചെറുപുഴയില്‍ മദ്യപാനം ചോദ്യം ചെയ്ത അയല്‍വാസിയെ വെടിവച്ച് കൊലപ്പെടുത്തി. കൊങ്ങോലില്‍ സെബാസ്റ്റ്യനെ(60-ബേബി)യാണ് അയല്‍വാസി ടോമി കൊലപ്പെടുത്തിയത്. രാവിലെ എട്ടുമണിയോടെ ടോമി വീട്ടില്‍ നിന്നും മദ്യലഹരിയില്‍ ബഹളം വയ്ക്കുന്നത് കേട്ടാണ് അയല്‍വാസിയായ സെബാസ്റ്റ്യന്‍ അവിടെ എത്തി.
തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ടോമി അകത്തുപോയി നാടന്‍ തോക്കെടുത്തുവന്ന് സെബാസ്റ്റ്യന്റെ നെഞ്ചില്‍ നിറയൊഴിച്ചു. നാട്ടുകാര്‍ എത്തി ഉടന്‍ തന്നെ സെബാസ്റ്റ്യനെ ചെറുപുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രതി ടോമി ഓടി രക്ഷപ്പെട്ടിരുന്നു.
കര്‍ണാടക അതിര്‍ത്തിയായ കാനം വയലില്‍ കൃഷി ചെയ്ത് ജീവിക്കുന്ന ആളുകളാണ് ഇവര്‍. കാട്ടുമൃഗങ്ങളെ വെടിവയ്ക്കാനായി സൂക്ഷിച്ച ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കുകൊണ്ടാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി ഉള്‍പ്പടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.