city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യെച്ചൂരിയുടെ വാഹന വിവാദം: എന്‍ ഹരിദാസിന്റെ ആരോപണം അടിസ്ഥാനരഹിതം, സിപിഎമിനെ താഴ്ത്തിക്കെട്ടാനുള്ള ബിജെപിയുടെ ഗൂഢശ്രമവുമാണെന്നും എം വി ജയരാജന്‍

കണ്ണൂര്‍: (www.kasargodvartha.com) ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ ആരോപണം അടിസ്ഥാനരഹിതവും പൊതുസമൂഹത്തില്‍ സിപിഎമിനെ താഴ്ത്തിക്കെട്ടാനുള്ള ഗൂഢശ്രമവുമാണെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍. നിരവധി ക്രിമനല്‍ കേസുകളിലെ പ്രതിയും പകല്‍ മുസ്ലിം ലീഗും രാത്രിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനുമായ സിദ്ദിഖ് എന്നയാളുടെ വാഹനമാണ് സിപിഎം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരി പാര്‍ടി കോണ്‍ഗ്രസിനെത്തിയപ്പോള്‍ ഉപയോഗിച്ചതെന്ന ആരോപണത്തിനാണ് ജയരാജന്റെ പ്രതികരണം.

കോഴിക്കോട് ജില്ലാ സെക്രടറി പി മോഹനന്‍ വാഹനം ഏര്‍പെടുത്തി നല്‍കിയെന്ന വാദം തെറ്റ്. വാഹനങ്ങള്‍ ഏര്‍പാടാക്കിയതില്‍ അദ്ദേഹത്തിന് ഒരു ബന്ധവുമില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. കാലികറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ക്വടേഷന്‍ വിളിച്ച് കുറഞ്ഞ വാടകയ്ക്ക് വാഹനം നല്‍കാമെന്ന് പറഞ്ഞവരില്‍ നിന്നാണ് വാഹനങ്ങള്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

യെച്ചൂരിയുടെ വാഹന വിവാദം: എന്‍ ഹരിദാസിന്റെ ആരോപണം അടിസ്ഥാനരഹിതം, സിപിഎമിനെ താഴ്ത്തിക്കെട്ടാനുള്ള ബിജെപിയുടെ ഗൂഢശ്രമവുമാണെന്നും എം വി ജയരാജന്‍

58 വാഹനങ്ങള്‍ ആണ് വാടകയ്‌ക്കെടുത്തത്. വാഹനം വാടകയ്‌ക്കെടുക്കുമ്പോള്‍ അതിന്റെ ഉടമകളുടെ രാഷ്ട്രീയം നോക്കിയിട്ടില്ല. ഉചിതമായ വാഹനങ്ങള്‍ ലഭ്യമാക്കുക എന്നതു മാത്രമാണ് ചെയ്തത്. ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞ വാഹനമല്ല സീതാറാം യെച്ചൂരി ഉപയോഗിച്ചത്. അദ്ദേഹം കെ എല്‍ 13 എ ആര്‍ 2707 എന്ന വാഹനമാണ് ഉപയോഗിച്ചത്. നേരത്തേ ഏഴിമലയില്‍ രാഷ്ട്രപതി എത്തിയപ്പോള്‍ അകമ്പടി വാഹനമായി ഉപയോഗിച്ച വാഹനമാണിതെന്നും ജയരാജന്‍ പറഞ്ഞു.

നിരവധി കേണല്‍മാര്‍ എത്തിയതും ഇതേ വാഹനത്തിലാണ്. യെച്ചൂരി വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന വാഹനത്തെക്കുറിച്ചാണ് ബിജെപി ആരോപണം ഉയര്‍ത്തുന്നത്. വാഹന ഉടമയും ഡ്രൈവറും പ്രതിനിധി സമ്മേളനത്തില്‍ വന്നിട്ടില്ലെന്നും ആരോപണത്തില്‍ പറയുന്ന സിദ്ദിഖ് ആരാണെന്നുപോലും അറിയില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

Keywords:  Kannur, News, Kerala, Top-Headlines, BJP, Politics, CPM, MV Jayarajan, N Haridas, Allegation, MV Jayarajan says N Haridas' allegations are baseless.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia