സ്‌കൂള്‍ മാനേജരെ ദുബൈയിലെ ഫ്ലാറ്റില്‍ കൊലപ്പെടുത്തിയ ബംഗ്ലാദേശ് യുവതിക്ക് 15 വര്‍ഷം തടവ്
Mar 22, 2016, 18:03 IST
ദുബൈ: (www.kasargodvartha.com 22/03/2016) സ്‌കൂള്‍ മാനേജരും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന പഴയങ്ങാടി യുവാവിനെ ദുബൈയിലെ ഫ്ലാറ്റില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ 28കാരിയായ ബംഗ്ലാദേശ് യുവതിക്ക് ദുബൈ കോടതി 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പഴയങ്ങാടി വെങ്ങര സ്വദേശിയും വെങ്ങര പ്രിയദര്‍ശിനി സ്‌കൂള്‍ മാനേജരും കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ഭാരവാഹിയുമായിരുന്ന പറത്തി രാഹുല്‍ (39) മരിച്ച കേസിലാണ് കോടതി വിധി.
അനാശ്യാസത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ദുബൈ ഖിസൈസ് ലുലു വില്ലേജിന് പിറക് വശത്തെ കെട്ടിടത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിലാണ് രാഹുല്‍ മരണപ്പെട്ടത്. 2015 ഏപ്രില്‍ മൂന്നിന് രാത്രിയാണ് സംഭവം നടന്നത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ രാഹുല്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
സംഭവ ദിവസം വൈകിട്ട് രാഹുലിന്റെ രണ്ട് സുഹൃത്തുക്കളും രണ്ട് യുവതികളും ഫ്ലാറ്റിലെത്തിയിരുന്നു. ഹോര്‍ ലാന്റ്‌സ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവരായിരുന്നു യുവതികള്‍. അന്ന് രാത്രി ഏഴര മണിയോടെ രണ്ട് സുഹൃത്തുക്കളും ഒരു യുവതിയും പുറത്തേക്ക് പോയി. രാത്രി 10 മണിയോടെ ഫ്ലാറ്റിലുണ്ടായിരുന്ന യുവതിയും മദ്യ ലഹരിയിലായിരുന്ന രാഹുലും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവതി രാഹുലിനെ തള്ളിയിട്ട് കിടപ്പ് മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം സ്വര്‍ണാഭരണങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി കടന്നു കളയുകയായിരുന്നു.
ഇതിനിടയില്‍ അലമാരയില്‍ നിന്ന് വസ്ത്രങ്ങളെടുത്ത് കിടപ്പ് മുറിയോട് ചേര്‍ന്ന ബാല്‍ക്കണിയിലിട്ട് തീയിട്ടിരുന്നു. പുക കിടപ്പ് മുറി മുഴുവന്‍ നിറഞ്ഞ് ശ്വാസം മുട്ടിയാണ് രാഹുല്‍ മരിച്ചത്. സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത
Keywords : Dubai, Death, Case, Accuse, Gulf, Jail, Kannur, Youth, Rahul.