city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ധര്‍മടത്ത് കെ സുധാകരന്‍ മത്സരിക്കണമെന്നാണ് അഭിപ്രായം, മറുപടിക്കായി കാത്തുനില്‍ക്കുകയാണെന്നും മുല്ലപ്പള്ളി

കണ്ണൂര്‍: (www.kasargodvartha.com 18.03.2021) ധര്‍മടം മണ്ഡലത്തില്‍ കെ സുധാകരന്‍ മത്സരിക്കണമെന്നാണ് അഭിപ്രായമെന്നും സുധാകരന്റെ മറുപടിക്കായി കാത്തുനില്‍ക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കണമെന്ന് മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും സുധാകരന്റെ വീട്ടിലെത്തി ആവശ്യം ഉന്നയിച്ചു.

എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സുധാകരന്‍. നേരത്തെ വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയെ പിന്തുണക്കാന്‍ കോണ്‍ഗ്രസില്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

ധര്‍മടത്ത് കെ സുധാകരന്‍ മത്സരിക്കണമെന്നാണ് അഭിപ്രായം, മറുപടിക്കായി കാത്തുനില്‍ക്കുകയാണെന്നും മുല്ലപ്പള്ളി

Keywords: Kannur, News, Kerala, Top-Headlines, Politics, Election, Mullappally Ramachandran, K Sudhakaran, Dharmadam, Mullappally said that K Sudhakaran should contest in Dharmadam and he is waiting for a reply

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia