city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലാലേട്ടൻ്റെ പിറന്നാൾ ദിനത്തിലും തിരക്കൊഴിയാതെ സേവനപാതയിൽ രാമന്തളിയിലെ കിഷോർ

പയ്യന്നൂർ: (www.kasargodvartha.com 22.05.2021)  ലാലേട്ടൻ്റെ പിറന്നാൾ ദിനത്തിലും തിരക്കൊഴിയാതെ സേവനപാതയിൽ രാമന്തളിയിലെ കിഷോർ. മഹാനടൻ മോഹൻലാലിൻറെ കടുത്ത ആരാധകനാണ് രാമന്തളി കൊവ്വപ്പുറത്തെ കിഷോർ. ഇഷ്ടനടൻ്റെ ജന്മദിനം ഇത്തവണ കേക് മുറിച്ചും കോവിഡ് മഹാമാരിയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ബിരിയാണി ഉണ്ടാക്കി നൽകിയാണ് ആഘോഷിച്ചത്.

                                                                        
ലാലേട്ടൻ്റെ പിറന്നാൾ ദിനത്തിലും തിരക്കൊഴിയാതെ സേവനപാതയിൽ രാമന്തളിയിലെ കിഷോർ



റിലീസ് ചെയ്തിറക്കിയ മോഹൻലാലിൻ്റെ സകല സിനിമകളും മൂന്നും നാലും തവണ കിഷോർ കണ്ടു കഴിഞ്ഞു. ഏറ്റവും ഒടുവിൽ ഇറങ്ങിയ ദൃശ്യം രണ്ട് പോലും റിലീസിംഗ് ദിവസം തന്നെ ആമസോൺ പ്രൈമിൽ കണ്ടിരുന്നു. ബോക്സ് ഓഫീസ് ഹിറ്റായി മാറിയ പുലിമുരുകൻ എത്ര തവണ കണ്ടുവെന്ന് കിഷോറിന് തന്നെ കണക്കില്ല.

മോഹൻലാൽ എന്നുവെച്ചാൽ കിഷോറിന് ജീവൻ്റെ ജീവനാണ്. എല്ലാമെല്ലാമായ നടന്റെ ഈ ജൻമദിനത്തിൽ കോവിഡ് രോഗികൾക്ക് ഭക്ഷണം എത്തിക്കണമെന്ന ആഗ്രഹം കിഷോർ കൂട്ടുകാരുമായി പങ്കുവെച്ചപ്പോൾ അവരും സഹായത്തിന് ഒപ്പം കൂടി കേക് മുറിച്ചു.

രാമന്തളി കൊവ്വപ്പുറം 15-ാം വാർഡിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും 100 ൽ അധികം ബിരിയാണിയാണ് ഉണ്ടാക്കി എത്തിച്ചു കൊടുത്തത്. ചെയ്യുന്ന സാമൂഹ്യ സേവനമെല്ലാം ലാലേട്ടൻ്റെ പേരിലായിരിക്കണമെന്നത് കിഷോറിൻ്റെ നിർബന്ധമാണ്.

                                                                   
ലാലേട്ടൻ്റെ പിറന്നാൾ ദിനത്തിലും തിരക്കൊഴിയാതെ സേവനപാതയിൽ രാമന്തളിയിലെ കിഷോർ


മീൻ പിടിച്ച് കുടുംബം പോറ്റുന്ന 27കാരനായ കിഷോർ ഇതിൽ നിന്നുള്ള ഒരു വിഹിതമാണ് സാമൂഹ്യ സേവനത്തിനും സിനിമ കാണാനുമായി മാറ്റിവെക്കുന്നത്. മോഹൻലാലിൻ്റെ സിനിമ ഇറങ്ങുന്ന ദിവസം എല്ലാവർക്കും ലഡു വിതരണം ചെയ്യുക എന്നത് കിഷോറിന് സന്തോഷമാണ്. ആരോടുള്ള സംസാരത്തിനിടയിലും അത് നിമിഷ നേരം കൊണ്ട് ലാലേട്ടനെ കുറിച്ചുള്ള ചർചയാക്കി മാറ്റുന്ന പ്രകൃതക്കാരനാണ്. ലാലേട്ടൻ്റെ ഇറങ്ങിയ സിനിമകളുടെയെല്ലാം ഫുൾ ഡീറ്റെയിൽസ് പത്താംതരം വിദ്യാഭ്യാസമുള്ള കിഷോറിന് മന:പാഠമാണ്.

ലാലേട്ടനെ ഒരു തവണയെങ്കിലും നേരിട്ട് കണ്ട് സംസാരിക്കണമെന്ന ഒരേ ഒരാഗ്രഹം മാത്രമാണ് തനിക്കുള്ളതെന്ന് കിഷോർ കാസർകോട് വാർത്തയോട് പറഞ്ഞു. ലാലേട്ടൻ്റെ ജന്മദിനാഘോഷത്തിൽ കിഷോറിനൊപ്പം കൊവ്വപ്പുറത്തെ സുഹൃത്തുക്കളും ചേർന്നാണ് ഭക്ഷണ വിതരണം നടത്തിയത്.

തിരക്കഥാകൃത്തും നാട്ടുകാരനുമായ ചന്ദ്രർ രാമന്തളി ഉദ്ഘാടനം ചെയ്തു. ചന്ദ്രർ രാമന്തളി നാട്ടിലെത്തിയാൽ എന്നും നേരിട്ട് കണ്ട് ലാലേട്ടൻ്റെ വിശേഷങ്ങളെ കുറിച്ച് കിഷോർ ചോദിച്ചറിയും. അറിയാവുന്ന കാര്യങ്ങൾ ചന്ദ്രർ രാമന്തളി പറഞ്ഞു കൊടുക്കുമ്പോൾ കിഷോറിൻ്റെ കണ്ണിലെ തിളക്കവും മുഖത്തെ സന്തോഷവും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. കിഷോർ മഹാനടന്റെ പേരിൽ ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ ഇടവേള ബാബു വഴി ലാലേട്ടൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുമെന്ന് തിരകഥാകൃത്ത് ചന്ദ്രൻ രാമന്തളി കാസർകോട് വാർത്തയോട് പറഞ്ഞു.

നാട്ടുകാരായ പി പി കുഞ്ഞികൃഷ്ണൻ, ഒ കെ മധു, രഞ്ജിത്ത്, ചന്ദ്രൻ പി പി, ദിവാസ് പി പി, അനിലാഷ്, അഭി, ലതേഷ് പി വി,സന്തോഷ് പി വി, നവീൻ പി പി, സുജിത് കുട്ടൻ, പി വിജയൻ എന്നിവർ കിഷോറിനൊപ്പം ബിരിയാണി എത്തിക്കാൻ നേതൃത്വം നൽകി.

Keywords: News, Kerala, Malayalam, Film, Celebration, Birthday, Payyannur, Kannur, Actor, Fishermen, Kasaragod, Kerala, Food, Mohanlal's birthday; Fan celebrated differently.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia