city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മിസ്ഡ് കോള്‍: പാലക്കാട് യുവതിയെ പറശ്ശിനിക്കടവില്‍ ബലാത്സംഗത്തിനിരയാക്കി

മിസ്ഡ് കോള്‍: പാലക്കാട് യുവതിയെ പറശ്ശിനിക്കടവില്‍ ബലാത്സംഗത്തിനിരയാക്കി
തളിപ്പറമ്പ്: ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും മൊട്ടിട്ട പ്രണയം മറയാക്കി പാലക്കാട് വടക്കാഞ്ചേരി കണ്ടംതുരുത്തി സ്വദേശിനിയും കുന്നംകുളം കറുത്തേടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ഫീല്‍ഡ് സ്റ്റാഫുമായ 26കാരി ചതിയില്‍പ്പെട്ടു. മിസ്ഡ്‌കോളില്‍ പ്രണയം നടിച്ച് അനുനയിപ്പിച്ച് പറശ്ശിനിക്കടവിലേക്ക് വരാന്‍ ആവശ്യപ്പെട്ട അതുവരെ അദൃശ്യനായ ചിറ്റാരിക്കാല്‍ മണാട്ടിക്കവലയിലെ വിനീഷ് എന്ന യുവാവ് ഭര്‍തൃമതിയായ യുവതിയെ ബലാത്സംഗത്തിനിരയാക്കി. ഡിസംബര്‍ 1 ന് പറശ്ശിനിക്കടവിലെ പി എം ടൂറിസ്റ്റ് ഹോമില്‍ വെച്ചാണ് യുവതി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടത്.
യുവതിയും വിനീഷും മൊബൈല്‍ ഫോണിലെ മിസ്ഡ് കോള്‍ വഴി മാസങ്ങള്‍ക്ക് മുമ്പാണ് അടുത്തതും കടുത്ത പ്രണയത്തിലായതും. ഈ പ്രണയം പിന്നീട് വിനീഷ് മുതലെടുക്കുകയായിരുന്നു. യുവതിയെ തന്ത്രപൂര്‍വ്വം പറശ്ശിനിക്കടവിലേക്ക് വിളിച്ചുവരുത്തി ചതിക്കുഴിയില്‍പ്പെടുത്തിയത്. യുവതിയുടെ പരാതിയനുസരിച്ച് വിനീഷിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.


ഇതിന് സമാനമായ നിരവധി സംഭവങ്ങളാണ് സെല്‍ ഫോണ്‍ പ്രണയത്തിലൂടെ ഇതിനകം നടന്നത്. തൃശൂര്‍ അക്കിക്കാവ് ടി എം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മരത്തംകോട് സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പട്ടാമ്പി വല്ലപ്പുഴ ചെറുകോട് മുസ്തഫ എന്ന അ ഷ്‌റഫ്(32) ബലാത്സംഗത്തിനിരയാക്കിയ സംഭവം ഒക്‌ടോബര്‍ 10 നാണ്. പ്ലസ്‌വണ്‍ പരീക്ഷയെഴുതാന്‍ സ്‌കൂളിലേക്ക് പുറപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയനുസരിച്ച് തൃശൂര്‍ പോലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ സെല്‍ ഫോണ്‍ വഴിയും ഇന്റര്‍നെറ്റ് വഴിയും പ്രലോഭിപ്പിച്ച് മുസ്തഫ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയോടൊപ്പം മുസ്തഫ നാലുദിവസം കാഞ്ഞങ്ങാട്ടും പിന്നീട് ഒരാഴ്ചക്കാലം മംഗലാപുരത്തും തങ്ങിയിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിച്ചാണ് പോലീസ് ഈ വിവരം ശേഖരിച്ചത്.

അതിനിടെ സെല്‍ഫോണ്‍ പ്രണയങ്ങളും അനുബന്ധ കുറ്റങ്ങളും സംസ്ഥാനത്ത് പെരുകി വരുന്നതായി സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. മൊബൈല്‍ ഫോണില്‍ വരുന്ന മിസ്ഡ്‌കോളിലൂടെ പരിചയമാകുകയും തുടര്‍ന്ന് മാസങ്ങളോളം ഊണും ഉറക്കവുമില്ലാതാവുന്ന പെണ്‍കുട്ടികള്‍ പിന്നീട് സെല്‍ ഫോണ്‍ കാമുകനുമായി പിന്നീട് ഒളിച്ചോടുന്നതും പുതിയ തലമുറയുടെ പതിവ് രീതിയായി മാറിത്തുടങ്ങി. മൊബൈല്‍ ഫോണിലൂടെ ആരോ കനിയുന്ന പാലും തേനും നുകര്‍ന്ന് സെല്‍ഫോണ്‍ കാമുകനെ തേടിയിറങ്ങി കബളിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ പിന്നീട് ചെന്നെത്തുന്നത് പെണ്‍വാണിഭ സംഘങ്ങളുടെ കൈയ്യിലാണ്. ഒരു തവണ പോലും കാണാത്ത കാമുകന്മാരുടെ സ്വരത്തെ പ്രണയിക്കുന്നവരുടെ കൂട്ടത്തില്‍ ജാതി-മത-പ്രായ ഭേദമില്ലെന്നാണ് ആശ്ചര്യം. സംസ്ഥനത്ത് ഇത്തര സംഭവങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ പെരുകിവരികയാണ്.

മിസ്ഡ്‌കോള്‍ പ്രണയത്തിലൂടെ പരിചയപ്പെട്ട കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിയായ 19 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം രണ്ടാഴ്ചമുമ്പാണ് നടന്നത്. കാസര്‍കോട് പെണ്‍കുട്ടിയെ മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ദില്‍ഷാദ്(28), തന്റെ കൂട്ടുകാരായ നാദിര്‍ഷ(30), ജമാലുദ്ദീന്‍(55) എന്നിവരുടെ സഹായത്തോടെ ഡിസംബര്‍ 14 നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മിസ്ഡ്‌കോളിലൂടെ ദില്‍ഷാദും പെണ്‍കുട്ടിയും പരിചയപ്പെട്ടതോടെ ഇത് കലശലായ അനുരാഗമായി മാറി. ഇതിനിടെ യുവതിക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹമുറപ്പിച്ചു. സെല്‍ഫോണ്‍ വഴി ഈ വിവരമറിഞ്ഞ ദില്‍ഷാദിന്റെ നിര്‍ദ്ദേശമനുസരിച്ച് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിത്തിരിക്കുകയായിരുന്നു. ദില്‍ഷാദും സുഹൃത്തുക്കളോടുമൊപ്പം യുവതി കാറില്‍ തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയില്‍ ഡിസംബര്‍ 15 ന് വൈകിട്ട് കോഴിക്കോട് കാക്കച്ചേരിയില്‍ വെച്ച് നാലുപേരും പോലീസിന്റെ പിടിയിലാവുകയായിരുന്നു.

Keywords: Missed call, Love, Rape, Youth, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia