ഐ എം എയുടെ ബന്ദിനിടെ കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി
Jan 2, 2018, 15:13 IST
കണ്ണൂര്‍:(www.kasargodvartha.com 02/01/2018) ഐ എം എയുടെ ബന്ദിനിടെ കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മാവോയിസ്റ്റ് നേതാവും തമിഴ്‌നാട് സ്വദേശിയുമായ കാളിദാസ് (40) കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കാളിദാസനെ കനത്തെ പൊലീസ് കാവലിലാണ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചത്. കണ്ണിന് കലശമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കാളിദാസിനെ ചികിത്സയ്ക്ക് വിധേയനാക്കിയത്.
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നടത്തുന്ന രാജ്യവ്യാപക ബന്ദിനെ തുടര്‍ന്ന് ആശുപത്രികളിലെല്ലാം ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തുന്ന സാഹചര്യത്തില്‍ മണിക്കൂറുകള്‍ കാത്തുനിന്നാണ് കാളിദാസനെ ഡോക്ടറെ കാണിച്ചയ്്. കനത്ത സുരക്ഷയൊരുക്കിയാണ് കാളിദാസനെ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ഡോക്ടറെ കാത്ത് ഏറെ നേരം ആശുപത്രിയില്‍ ഇരിക്കേണ്ടി വന്നത് പോലീസിനു തലവേദന ഉണ്ടാക്കി. 10.30 ഓടെ ഡോക്ടറെ കാണിച്ചശേഷം കാളിദാസിനെ തിരികെ ജയിലില്‍ എത്തിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Top-Headlines, Kerala, Doctors, Strike, District-Hospital, Treatment, Maoist leader take treatment in Kannur district hospital