പോക്‌സോ കേസ്; യുവാവിന് ജീവിതാവസാനം വരെ കഠിന തടവ് വിധിച്ച് കോടതി
Apr 19, 2022, 07:50 IST
കണ്ണൂര്‍: (www.kasargodvartha.com) പോക്‌സോ കേസില്‍ യുവാവിന് ജീവിതാവസാനം വരെ കഠിന തടവ് വിധിച്ച് കോടതി. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട കെ വി ജിതിനെ(ഉണ്ണി-28)യാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി സ്‌പെഷല്‍ ജഡ്ജി സി മുജീബ് റഹ് മാന്‍ ശിക്ഷിച്ച് ഉത്തരവായത്. പ്രതിക്ക് മറ്റൊരു വകുപ്പില്‍ 10 വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചെന്ന കുറ്റത്തിനാണ് ജിതിന് ശിക്ഷ വിധിച്ചത്. 2015 ജൂലൈ 10നാണ് പോക്‌സോ കേസില്‍ ഇയാള്‍ അറസ്റ്റിലായത്. അമ്മ നേരത്തെ മരിച്ചുപോയ പെണ്‍കുട്ടിയുടെ പിതാവ് വിചാരണവേളയില്‍ കൂറുമാറിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെയും അധ്യാപകരുടെയും മറ്റു സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

Keywords: Kannur, News, Kerala, Top-Headlines, Case,pocso, Crime, Molestation, Jail, Girl, Man sentenced to life imprisonment for POCSOA case