26 പാസ്‌പോര്‍ട്ടുകളുമായി തളിപ്പറമ്പ് സ്വദേശി മംഗളുരുവില്‍ പിടിയില്‍
Aug 17, 2016, 20:28 IST
മംഗളുരു: (www.kasargodvartha.com 17.08.2016) 26 പാസ്‌പോര്‍ട്ടുകളുമായി തളിപ്പറമ്പ് സ്വദേശി മംഗളുരുവില്‍ പിടിയില്‍. തളിപ്പറമ്പിലെ അബ്ദുല്ല (33) ആണ് ബജ്‌പെ പോലീസിന്റെ പിടിയിലായത്. ബുധനാഴ്ചയാണ് സംഭവം.
ദുബൈയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ അവധി കഴിഞ്ഞ് തിരിച്ച് പോകുമ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്. മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പരിശോധനക്കിടെ അബ്ദുല്ലയുടെ കൈയില്‍ നിന്നും 26 പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുക്കുകയായിരുന്നു.
നിയമപ്രകാരം ഒന്നില്‍ കൂടുതല്‍ പാസ്‌പോര്‍ട്ട് കൈവശം വെക്കുന്നത് കുറ്റകരമാണ്. അബ്ദുല്ലയുടെ കൈവശമുണ്ടായിരുന്ന പാസ്‌പോര്‍ട്ടുകള്‍ എല്ലാം തന്നെ വ്യത്യസ്ത ആള്‍ക്കാരുടെ വിലാസത്തിലുള്ളതായിരുന്നു. കണ്ണൂരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്നയാളാണ് അബ്ദുല്ല. ഹജ്ജ് പാക്കേജിനു വേണ്ടിയുള്ളതാകാം പാസ്‌പോര്‍ട്ടുകളെന്നാണ് പോലീസിന്റെ നിഗമനം.
Keywords : Mangalore, Airport, Arrest, passports, Police, International Airport, vacation, Thalipparampa, Low, Crime, Haj.