സഹോദരിയെ കണ്ട് മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍
Feb 27, 2019, 11:43 IST
കാസര്‍കോട്: (www.kasargodvartha.com 27.02.2019) സഹോദരിയെ കണ്ട് മടങ്ങുകയായിരുന്ന ഗൃഹനാഥനെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ ഫ്രാന്‍സിസിനെ (62)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തലയിലെ സഹോദരിയെ കാണാന്‍ ചൊവ്വാഴ്ച വൈകിട്ട് പുറപ്പെട്ടതായിരുന്നു ഫ്രാന്‍സിസ്. ബുധനാഴ്ച രാവിലെ മാവേലി എക്‌സ്പ്രസില്‍ പയ്യന്നൂരിലേക്ക് തിരിച്ച ഫ്രാന്‍സിസിനെ ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോഴാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ട്രെയിന്‍ പയ്യന്നൂരിലെത്തിയിട്ടും ഫ്രാന്‍സിസിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണെടുത്തിരുന്നില്ല. ഒരിക്കല്‍ കൂടി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സഹയാത്രികനാണ് ഫോണെടുത്തത്. തുടര്‍ന്ന് ആളെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ കാസര്‍കോട് റെയില്‍വേ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് നടത്തിയ പരിശോധനയില്‍ എസ് 11 കോച്ചിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഫ്രാന്‍സിസ്. നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ: ലിസമ്മ. മക്കള്‍: വീണ, വിപിന്‍. മരുമകന്‍: സന്ദീപ് (വയനാട്). മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, payyannur, Kannur, Man found dead in Train toilet
< !- START disable copy paste -->