കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു; മകൾ ഉൾപ്പെടെ 2 പേർക്ക് ഗുരുതരം
Sep 5, 2020, 16:59 IST
തളിപ്പറമ്പ: (www.kasargodvartha.com 05.09.2020) കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മകൾ ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണപുരത്ത് ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ചെറുപുഴ രാജഗിരി സ്വദേശി പെരികിലമലയിൽ തോമസ് (ബേബി-59) ആണ് മരിച്ചത്. തോമസിൻ്റെ മകൾ റോസ് ബെല്ല (23), വാഹനം ഓടിച്ചിരുന്ന കാസർകോട് വെള്ളരിക്കുണ്ട് വള്ളിക്കടവ് സ്വദേശി സിറിൽ അതിർത്തിമുക്കിൽ (36) എന്നിവരെ ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോസ് ബെല്ലയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എറണാകുളത്ത് പോയി മടങ്ങി വരുമ്പോഴായിരുന്നു നിയന്ത്രണം വിട്ട് മറിഞ്ഞത്. കാറിനകത്ത് കുടുങ്ങിയവരെ നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് ആണ് രക്ഷപ്പെടുത്തിയത്.
Keywords: Kannur, Kerala, News, Man, Death, Car, Accident, Man dies after car overturns; Serious for 2 people including daughter