city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

18 സര്‍ക്കാര്‍ ആശുപത്രികളിലെ കിടത്തി ചികിത്സ എടുത്തുകളയുന്നു

18 സര്‍ക്കാര്‍ ആശുപത്രികളിലെ കിടത്തി ചികിത്സ എടുത്തുകളയുന്നു
കാഞ്ഞങ്ങാട്: കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ 18 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലെയും കിടത്തി ചികിത്സ എടുത്ത് കളയുന്നു. ഇതിന്റെ ഭാഗമായി ഈ കേന്ദ്രങ്ങളില്‍ അനുവദിച്ച തസ്തിക റദ്ദാക്കി 52 സ്റ്റാഫ് നേഴ്‌സുമാരെ വിവിധ താലൂക്ക് ജില്ലാ ആശുപത്രികളിലേക്ക് സ്ഥലം മാറ്റി. പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന ഈ നടപടിക്കെതിരെ ജനരോഷം ഉയര്‍ന്നിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലുള്ള മൂളിയാര്‍, ബായാര്‍, ബേഡഡുക്ക, മഞ്ചേശ്വരം എന്നിവിടങ്ങളിലെയും നര്‍ക്കിലക്കാട്, ചിറ്റാരിക്കാല്‍, പടന്ന, ഉദുമ എന്നിവിടങ്ങളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ കിടത്തി ചികിത്സാ സൗകര്യം സര്‍ക്കാര്‍ എടുത്ത് കളഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ പത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് കിടത്തി ചികിത്സാ സൗകര്യം ഒഴിവാക്കുന്നത്. കൂട്ടുമുഖം, നാറാത്ത്, പറശ്ശിനിക്കടവ്, കേളകം, കൊട്ടിയൂര്‍, ഉദയഗിരി, നടുവില്‍, രാമന്തളി, പുളിങ്ങോം, കീഴ്പ്പള്ളി എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ കിടത്തി ചികിത്സയാണ് അവസാനിപ്പിക്കുന്നത്.
കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ജീവനക്കാരെ സ്ഥലം മാറ്റുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ ചുമതലയുള്ള ഗവണ്‍മെന്റ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ജനുവരി 9 ല്‍ ഇറക്കിയ ഉത്തരവ് പ്രകാരമാണ് പി എച്ച് സി- സി എച്ച് സി കളിലെ സ്റ്റാഫ് നേഴ്‌സ് തസ്തികകള്‍ റദ്ദാക്കിയത്. കിടത്തി ചികിത്സക്ക് വേണ്ടി അനുവദിച്ച മറ്റ് തസ്തികളും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധിത ഗ്രാമീണ സേവനം ഏര്‍പ്പെടുത്തി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും സേവനം ഉറപ്പാക്കിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധി സി എച്ച് സി- പി എച്ച് സി കളില്‍ കിടത്തി ചികിത്സയും ആരംഭിക്കുകയായിരുന്നു. ഇപ്പോള്‍ മിക്ക കേന്ദ്രങ്ങളിലും ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ഒഴിവുള്ള തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കേണ്ടതില്ലെന്നാണ് വകുപ്പ് തലത്തില്‍ തീരുമാനിച്ചിട്ടുള്ളത്. ഇതോടെയാണ് കിടത്തി ചികിത്സ റദ്ദാക്കപ്പെടാന്‍ തുടങ്ങിയത്.

Keywords: kasaragod, Kannur, General-hospital,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia