city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരനെ കവര്‍ച്ചയ്ക്കായി ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

പയ്യന്നൂര്‍: (www.kasargodvartha.com 30.10.2019) റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരനെ കവര്‍ച്ചയ്ക്കായി ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പെരിങ്ങോം വെള്ളോറ കരിപ്പാലിലെ കെ സി ശ്രീധരനെ (53) കൊലപ്പെടുത്തിയ കേസില്‍ കക്കംപാറയിലെ ചന്ദ്രന്‍ എന്ന നടവളപ്പില്‍ വിനോദ് ചന്ദ്രനെ (37)യാണ് തലശ്ശേരി അഡീ. സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് പി എന്‍ വിനോദ്‌ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കവര്‍ച്ച നടത്തിയതിന് 10 വര്‍ഷം കഠിനതടവും വിധിച്ചിട്ടുണ്ട്. 50,000 രൂപ പിഴയടക്കാനും അടച്ചില്ലെങ്കില്‍ ആറ് മാസം അധികതടവ് അനുഭവിക്കാനും പിഴയടച്ചാല്‍ ആ സംഖ്യ കൊല്ലപ്പെട്ട ശ്രീധരന്റെ ആശ്രിതര്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

2017 ഓഗസ്റ്റ് 25നാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ ട്രാക്കില്‍ ശ്രീധരന്റെ മൃതദേഹം കണ്ടെത്തിയത്. സ്റ്റേഷന്‍ മാസ്റ്റരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് അഡീഷണല്‍ എസ് ഐ അശോകന്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ള മരണകാരണം തലയ്ക്കടിയേറ്റ് ആണെന്ന് പോലീസിന് മൊഴി നല്‍കിയതിനെത്തുടര്‍ന്നു പോലീസ് ഓഗസ്റ്റ് 27ന് കൊലപാതകമാണെന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. 28ന് സി ഐ എം പി ആസാദ് അന്വേഷണം ഏറ്റെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സെപ്റ്റംബര്‍ 11ന് മുണ്ടക്കയം പൊലീസ് കഞ്ചാവുമായി വിനോദ് ചന്ദ്രനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പയ്യന്നൂരിലെ കൊലപാതകം തെളിഞ്ഞത്. അന്വേഷണവുമായി സഹരിക്കാതിരുന്ന പ്രതിയെ പോലീസ് ശാസ്ത്രീയമായ അന്വേഷണത്തിനു വിധേയമാക്കിയപ്പോള്‍ ആദ്യം വിശ്രമമുറിയില്‍ വെച്ച് രാധ എന്ന സ്ത്രീയുടെ 45,000 രൂപ അടങ്ങിയ ബാഗ് പുലര്‍ച്ചെ 4.30നു കവര്‍ച്ച ചെയ്തതായും സമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ശ്രീധരന്റെ കൊലപാതകവും പ്രതി സമ്മതിച്ചത്.

ചെന്നൈ വെസ്റ്റ് കോസ്റ്റിന് കാഞ്ഞങ്ങാടു നിന്ന് രാത്രി 12നു പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ പ്രതി പ്ലാറ്റ്‌ഫോമിലെ സിമന്റ് ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീധരനെ ഇരുമ്പുപൈപ്പ് കൊണ്ടു തലയ്ക്കടിച്ചു കൊന്നു ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. കൊലചെയ്യാന്‍ ഉപയോഗിച്ച ഇരുമ്പുപൈപ്പും ശ്രീധരന്റെ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെട്ട ബാഗും രാധയുടെ രേഖകളും പോലീസ് കണ്ടെടുത്തിരുന്നു. കവര്‍ച്ചയ്ക്ക് വേണ്ടിയാണ് ശ്രീധരനെ കൊന്നതെന്നും 300 രൂപയാണ് കിട്ടിയതെന്നും പ്രതി പോലീസിന് മൊഴി നല്‍കിയത്.

പ്രോസിക്യൂഷനുവേണ്ടി ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ വി ജെ മാത്യു ഹാജരായി.

റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരനെ കവര്‍ച്ചയ്ക്കായി ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, news, Top-Headlines, Kannur, payyannur, Crime, accused, court, Life imprisonment for Murder case accused
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia