city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചാനല്‍ ചര്‍ച്ചയില്‍ സി പി എം നേതാവിനെതിരെ അപവാദ പ്രചരണം; ബി ജെ പി നേതാവ് കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്

പയ്യന്നൂര്‍: (www.kasargodvartha.com 16/07/2016) പയ്യന്നൂര്‍ കുന്നരുവിലെ സി പി എം പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനനെതിരെ അപവാദം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസ്.

സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ കഴിഞ്ഞ 13 ന് നടന്ന ചര്‍ച്ചയിലാണ് സുരേന്ദ്രന്‍ ടി ഐ മധുസൂദനനെതിരെ അപവാദ പ്രചാരണം നടത്തിയതായി ആരോപണമുയര്‍ന്നത്. കൊല ചെയ്യപ്പെട്ട ധനരാജ് ടി ഐ മധുസൂദനന്റെ വലംകൈയ്യായിരുന്നുവെന്നും ഇടക്കാലത്ത് ഇവര്‍ തമ്മില്‍ തെറ്റിയതായും ധനരാജ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും എട്ട് മാസക്കാലമായി വിട്ടു നില്‍ക്കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. വിരോധം കാരണം മധുസൂദനന്റെ നിര്‍ദേശ പ്രകാരമാണ് ധനരാജ് കൊല ചെയ്യപ്പെട്ടതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

സി പി എമ്മിന്റെ ഏരിയാ സെക്രട്ടറിയും ജനകീയ നേതാവുമായ ടി ഐ മധുസൂദനനെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രസ്താവന. കൊല ചെയ്തത് ബി ജെ പി പ്രവര്‍ത്തകരാണെന്നും ഇതിലെ പ്രതികളില്‍ ചിലര്‍ പോലീസ് കസ്റ്റഡിയിലാണെന്നതും വസ്തുതയാണെന്ന് സി പി എം കേന്ദ്രങ്ങള്‍ പറയുന്നു. പ്രസ്താവന വസ്തുതാ വിരുദ്ധവും വ്യാജവുമാണെന്നും അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും മൂന്ന് ദിവസത്തിനകം പത്ര പ്രസ്താവന നടത്തണമെന്നും നഷ്ട പരിഹാരമായി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ടി ഐ മധുസൂദനന്‍ കെ സുരേന്ദ്രനയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടപടിയില്ലെങ്കില്‍ കര്‍ശന നിയപടികള്‍ സ്വീകരിക്കുമെന്നും അഡ്വ കെ വിജയകുമാര്‍ മുഖേന അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.

ചാനല്‍ ചര്‍ച്ചയില്‍ സി പി എം നേതാവിനെതിരെ അപവാദ പ്രചരണം; ബി ജെ പി നേതാവ് കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്


Keywords : CPM, Leader, BJP, K.Surendran, Payyanur, Kannur, Kasaragod, Channel Debate.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia