കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം കോടികള്‍ വിലമതിക്കുന്ന സ്ഥലം കൃത്രിമരേഖകള്‍ ഉപയോഗിച്ച് തട്ടിയെടുത്തു; കാസര്‍കോട് സ്വദേശി അറസ്റ്റില്‍
Nov 9, 2017, 11:10 IST
മട്ടന്നൂര്‍: (www.kasargodvartha.com 09/11/2017) കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് കോടികള്‍ വിലമതിക്കുന്ന സ്ഥലം കൃത്രിമരേഖകള്‍ ഉപയോഗിച്ച് തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി പിടിയിലായി. കാസര്‍കോട് പാണത്തൂരിലെ മാവുങ്കാല്‍ കുന്നില്‍ വീട്ടില്‍ എം.കെ. മുഹമ്മദ് ആരിഫി (39) നെയാണ് മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കീഴല്ലൂര്‍ പഞ്ചായത്തിലെ എളമ്പാറ ക്ഷേത്രത്തിനടുത്തു വിമാനത്താവള മതിലിനോടു ചേര്‍ന്നുള്ള റീ സര്‍വേ 81/2 ല്‍പെട്ട 50 സെന്റ് ഭൂമിയാണ് വ്യജരേഖകള്‍ ഉപയോഗിച്ച് ആരിഫ് കൈക്കലാക്കിയത്.
ഗള്‍ഫ് വ്യവസായിയും കണ്ണൂര്‍ കണ്ണപുരം സ്വദേശിയുമായ മോഹനന്‍ വാഴവളപ്പിന്റെ അധീനതയിലുള്ള സ്ഥലമാണ് നിയമവിരുദ്ധമാര്‍ഗത്തിലൂടെ ആരിഫ് സ്വന്തമാക്കിയത്. ആരിഫിന് പുറമെ മറ്റുചിലര്‍ക്കും ഭൂമിതട്ടിപ്പുമായി ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്ഥലം ഉടമ മോഹനനാണെന്ന വ്യാജേന കണ്ണൂര്‍ സ്വദേശിയാണ് സ്ഥലം തട്ടിയെടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.
വിദേശത്തുള്ള മോഹനനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കണ്ണൂര്‍ സ്വദേശി ആദ്യം ഭൂമി കൈക്കലാക്കുകയായിരുന്നു. ഇതിനായി മോഹനന്റെ തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും വ്യാജമായി നിര്‍മിച്ചും ഫോട്ടോയില്‍ കൃത്രിമം നടത്തിയുമാണ് തട്ടിപ്പിന് കളമൊരുക്കിയത്. രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് സ്ഥലത്തിന്റെ രേഖയുടെ പകര്‍പ്പെടുത്ത ശേഷം യഥാര്‍ത്ഥ ആധാരം നഷ്ടപ്പെട്ടതായി കാണിച്ചു പത്രത്തില്‍ പരസ്യം നല്‍കുകയും കണ്ണൂരിലെ ഒരു നോട്ടറിയെക്കൊണ്ടു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. കണ്ണൂര്‍ സ്വദേശി മോഹനനെന്ന പേരില്‍ സ്ഥലം പാണത്തൂരിലെ മുഹമ്മദ് ആരിഫിന് പിന്നീട് വില്‍പ്പന നടത്തുകയാണുണ്ടായത്.
സെന്റിന് 80,000 രൂപ കണക്കാക്കിയാണ് മുഹമ്മദ് ആരിഫിനു സ്ഥലം കൈമാറിയത്. ആരിഫ് ഈ സ്ഥലം ഇരിട്ടി സ്വദേശിയും ബിസിനസുകാരനുമായ അബ്ദുല്ലയ്ക്കു മറിച്ചുവില്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. നാലു ലക്ഷം രൂപ അഡ്വാന്‍സ് ആരിഫ് അബ്ദുല്ലയില്‍ നിന്ന് വാങ്ങി. സ്ഥലം വാങ്ങിയ ആള്‍ സ്ഥലത്തെത്തി മണ്ണുനീക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിദേശത്തുള്ള മോഹനനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വന്‍ ഭൂമാഫിയാ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നും പിടിയിലായത് ഒരു കണ്ണിയാണെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kannur, Airport, Arrest, Case, Police, News, Land grabbed with fake documents; Kasargodan arrested in Kannur.