KV Venugopal | കണ്ണൂര്‍ അഡീഷണല്‍ എസ് പിയായി ചീമേനിയിലെ കെവി വേണുഗോപാലിനെ നിയമിച്ചു
ദേശീയ-സംസ്ഥാന പോലീസ് ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്
കൈക്കൂലി വാങ്ങുന്നതിനിടെ ആറ് വിലേജ് ഓഫീസര്‍മാര്‍ക്കെതിരെ നടപടി എടുത്തു
കണ്ണൂര്‍: (KasargodVartha) ചീമേനിയിലെ കെവി വേണുഗോപാലിനെ ജില്ലയിലെ അഡീഷണല്‍ എസ് പിയായി നിയമിച്ചു. നിലവില്‍ കാഞ്ഞങ്ങാടാണ് താമസമെങ്കിലും കണ്ണൂരില്‍ തന്നെ തുടരുന്നതിനാല്‍ അവിടെ അഡീഷണല്‍ എസ് പിയായി നിയമനം നല്‍കുകയായിരുന്നു. കാസര്‍കോട് ജില്ലയില്‍ എസ് ഐ, സിഐ, ഡി വൈ എസ് പി പദവികളില്‍ പ്രവര്‍ത്തിച്ച വേണുഗോപാല്‍ അന്വേഷിച്ച മിക്ക കേസുകളും തെളിയിച്ചിരുന്നു. ദേശീയ-സംസ്ഥാന പോലീസ് ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്
ഏറ്റവും ഒടുവില്‍ കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി ആയിരിക്കെ രണ്ടു വര്‍ഷത്തിനിടെ ജില്ലയില്‍
200 ല്‍ അധികം സര്‍കാര്‍ ഓഫീസുകളില്‍ റെയ്ഡ് നടത്തി നിരവധി ഉദ്യോഗസ്ഥരെ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ അടച്ചിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു കണ്ണൂരിലേക്ക് മാറ്റം ലഭിച്ചത്.
കൈക്കൂലി വാങ്ങുന്നതിനിടെ ആറ് വിലേജ് ഓഫീസര്‍മാര്‍ക്കെതിരെയാണ് നടപടി എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇവരില്‍ മൂന്നുപേര്‍ വിലേജ് അസിസ്റ്റന്റുമാരാണ്. ഒരു കൃഷി ഓഫീസറും അറസ്റ്റിലായിരുന്നു.
സി ഐ ആയിരുന്നപ്പോള്‍ അഞ്ച് കൊലക്കേസുകള്‍ തെളിയിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുത്തു. ചെറുവത്തൂരിലെ മൂലക്കാല്‍ രാജേഷ് വധക്കേസ്, അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചന്തു വധക്കേസ്, കരിവേടകത്തെ ബാര്‍ബര്‍ തൊഴിലാളി രമേന്ദ്രന്‍ കൊലക്കേസ്, മടിക്കൈ കാരാക്കോട്ടെ ഇന്ദിര കൊലക്കേസ്, തായന്നൂര്‍ ബാഡൂര്‍ കോളനിയിലെ രാജു കൊലക്കേസ് എന്നിവ ശാസ്ത്രീയമായി തെളിയിച്ച കേസുകളാണ്.
പുത്തിഗെ പഞ്ചായതിലെ മുഗുവില്‍ നടന്ന ഭൂമി തട്ടിപ്പ് കേസ് പുറത്തു കൊണ്ടുവന്നതും,
മഞ്ചേശ്വരം, ചെറുവത്തുര്‍ ചെക് പോസ്റ്റുകളില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതും കാഞ്ഞങ്ങാട്, കാസര്‍കോട്, വെള്ളരിക്കുണ്ട് ആര്‍ടി ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ കൈക്കൂലി പണം പിടികൂടിയതിന് നടപടിയെടുത്തതും ഏറെ ചര്‍ചയായ മറ്റ് കേസുകളായിരുന്നു.
തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ ഡി വൈ എസ് പി ആയിരുന്നപ്പോള്‍ ഒട്ടേറെ പ്രമാദമായ കേസുകള്‍ തെളിയിച്ചിരുന്നു. തലശ്ശേരിയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ വിവാദ കേസട് ഉള്‍പെടെ ഇതില്‍ ഉള്‍പ്പെടും.