EP Jayarajan | രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേകറാണ് പി കെ കുഞ്ഞാലിക്കുട്ടിയെന്ന് ഇ പി ജയരാജന്
കണ്ണൂര്‍: (www.kasargodvartha.com) മുസ്ലിം വീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ വീണ്ടും പ്രശംസിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്. രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേകറാണ് പി കെ കുഞ്ഞാലിക്കുട്ടിയെന്നാണ് ജയരാജന്റെ പ്രശംസ.
യുഡിഎഫില്‍ ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭയമുണ്ടാകുമെന്ന് ജയരാജന് പറഞ്ഞു. കൂടുതല്‍ പേര് എല്‍ ഡി എഫിലേക്ക് വരും. ലീഗിനെ എല്‍ ഡി എഫ് മുന്നണിയിലേക്ക് ക്ഷണിച്ച തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ജയരാജന് പറഞ്ഞു. എല്‍ ഡി എഫ് കണ്‍വീനറായതിന് പിന്നാലെ മുസ്ലിം ലീഗിനെ മുന്‍നിര്‍ത്തി ഇ പി ജയരാജന് രാഷ്ട്രീയചര്ച സജീവമാക്കിയിരുന്നു.
ലീഗിന് എല്‍ഡിഎഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു ഇ പി ജയരാജന്റെ ആദ്യത്തെ പ്രതികരണം.
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് വന്നാല്‍ മുന്നണിപ്രവേശം അപ്പോള്‍ ആലോചിക്കാം. എല്‍ഡിഎഫിന്റെ കവാടങ്ങള്‍ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എല്‍ഡിഎഫ് നയമാണ്. പ്രതീക്ഷിക്കാത്ത പല പാര്‍ടികളും മുന്നണിയില്‍ വന്നേക്കുമെന്നും ഇ പി ജയരാജന് പറഞ്ഞിരുന്നു.
ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുന്നണിയുടെ നിലപാടില്‍ ലീഗിന് കടുത്ത അസംതൃപ്തി ഉണ്ട്. അത് പ്രകടിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നുമുണ്ട്. ലീഗിന് എല്‍ഡിഎഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നുമായിരുന്നു ജയരാജന്റെ പ്രസ്താവന.
അതേസമയം ഇ പി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പി എം എ സലാം രംഗത്ത് എത്തിയിരുന്നു. മുന്നണി മാറ്റം മുസ്ലിം ലീഗിന്റെ അജണ്ടയില്‍ ഇല്ലെന്ന് പലകുറി വ്യക്തമാക്കിയതാണെന്നും എന്നിട്ടും ഇടക്കിടെ ലീഗിന് ക്ഷണക്കത്ത് അയക്കുന്നവര്‍ ആ സ്റ്റാംപിന്റെ പണം വെറുതെ കളയണോ എന്നും പി എം എ സലാം ഫേസ്ബുക് കുറിപ്പിലൂടെ ചോദിച്ചിരുന്നു.
Keywords: News, Kerala, State, Kannur, Top-Headlines, Politics, Political party, P.K.Kunhalikutty, LDF, UDF, Muslim-league, Kunhalikutty Kingmaker of Diplomacy says EP Jayarajan