city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡീസല്‍ പ്രതിസന്ധി; കാസര്‍കോട്ടും ട്രാന്‍സ്പോര്‍ട്ട് ബസ് സര്‍വീസുകള്‍ ചുരുക്കി

ഡീസല്‍ പ്രതിസന്ധി; കാസര്‍കോട്ടും ട്രാന്‍സ്പോര്‍ട്ട് ബസ് സര്‍വീസുകള്‍ ചുരുക്കി
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ഡീസല്‍ പ്രതിസന്ധിയെതുടര്‍ന്ന് കാസര്‍കോട് ജില്ലയിലും സര്‍വീസുകള്‍ വെട്ടിച്ചുരുക്കും. കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള 117 സര്‍വീസുകളില്‍ 17 സര്‍വീസുകള്‍ ഇപ്പോള്‍ തന്നെ കുറച്ചിരിക്കുകയാണ്.

രണ്ട് സര്‍വീസുകള്‍ ഉടന്‍തന്നെ കുറയ്ക്കും. ഏതാനും ബസുകള്‍ ഓടുന്നില്ല. ഹൈവേയിലും, ചന്ദ്രഗിരി റൂട്ടിലും, മലയോര മേഖലകളിലേക്കുമുള്ള ബസുകളായിരിക്കും സര്‍വീസ് നിര്‍ത്തിവെക്കുക. ചൊവ്വാഴ്ചയോടെ കാസര്‍കോട്ട് ഡിപ്പോയിലുള്ള ഡീസലിന്റെ സ്‌റ്റോക്ക് തീരും. അതോടെ പല ബസുകളും സര്‍വീസ് നിര്‍ത്തിവെക്കും.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 144 ബസുകള്‍ പിന്‍വലിക്കാനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 10,000 രൂപയില്‍ കുറഞ്ഞ വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. കാസര്‍കോട് ഡിപ്പോയിലുള്ള 14 ഷെഡ്യൂളുകള്‍ 10,000 രൂപയില്‍ താഴെ വരുമാനമുള്ളവയാണ്. ഇതിലേറെയും ചന്ദ്രഗിരിപാലം വഴി സര്‍വീസ് നടത്തുന്നവയാണ്. അതു കൊണ്ടു തന്നെ ഈ റൂട്ടിലെ ബസുകളായിരിക്കും കൂടുതല്‍ നിര്‍ത്തിവെക്കുകയെന്ന് കാസര്‍കോട് ഡിപ്പോ സ്‌റ്റേഷന്‍ മാസ്റ്റര്‍ ഈശ്വര നായിക്ക് പറഞ്ഞു.

സ്വകാര്യ ബസുകള്‍ കുറവായ റൂട്ടുകളിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് വെട്ടിച്ചുരുക്കുന്നതോടെ അത്തരം റൂട്ടുകളില്‍ യാത്രാദുരിതം രൂക്ഷമാവും.

Keywords:  KSRTC-Bus, Kasaragod, Kannur, Bus, Kerala, Kerala Vartha, Kerala News, KSRTC services reduced in Kasargod also

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia