കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മ നിര്യാതയായി; കെ സി വേണുഗോപാല്‍ എം പിയുടെ മാതാവാണ്
Nov 11, 2020, 12:55 IST
കണ്ണൂര്‍: (www.kasargodvartha.com 11.11.2020) കണ്ടോന്താറിലെ പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന് നമ്പിയുടെ ഭാര്യ മാതാവ് കൊഴുമ്മല്‍ ചട്ടടി ജാനകിയമ്മ (83) നിര്യാതയായി. എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ സി വേണുഗോപാല്‍ എം പിയുടെ മാതാവാണ്.
അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മറ്റു മക്കള്‍: ലളിത, ആശാ ഗോപിനാഥ് (പള്ളിക്കുന്ന്), പരേതരായ ഗോപാലകൃഷ്ണന് (റിട്ട. ജില്ലാ ബാങ്ക് മാനേജര്‍), ശശിധരന് (റിട്ട. മാടായി കോളേജ് ക്ലര്‍ക്ക്). മരുമക്കള്‍: എം പി ഉണ്ണികൃഷ്ണന് (ആധാരംഎഴുത്ത്, പഴയങ്ങാടി, പ്രസിഡന്റ് പഴയങ്ങാടി അര്‍ബന്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കെ പി സി സി മെമ്പര്‍), പരേതയായ ശോഭന, ഉഷ, സരോജിനി കുഞ്ഞിമംഗലം, പ്രൊഫ. ഗോപിനാഥ് (റിട്ട. സര് സയ്യിദ്സ കോളേജ് പ്രൊഫസര്‍), ഡോ. ആശ വേണുഗോപാല്‍ (അധ്യാപിക, എന്‍ എസ് എസ് കോളേജ്, തിരുവനന്തപുരം). സഹോദരിമാര്‍: കെ സി രോഹിണിയമ്മ, കെ സി രുഗ്മിണിയമ്മ.
Keywords: Obituary, Kannur, Death, News, Kerala, Payyanur, Kozhummal Chattadi, Janaki Amma, Janakiamma, Passed Away, World News, Kozhummal Chattadi Janaki Amma passed away.