പ്രമാദമായ കൊട്ടിയൂര്‍ പീഡനം: ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് തേരകവും കന്യാസ്ത്രീകളായ ബെറ്റി ജോസഫും ഒഫീലിയയും കീഴടങ്ങി
Mar 17, 2017, 13:15 IST
കണ്ണൂര്‍: (www.kasargodvartha.com 17/03/2017) പ്രമാദമായ കൊട്ടിയൂര്‍ പീഡന കേസില്‍ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് തേരകവും കന്യാസ്ത്രീകളായ ബെറ്റി ജോസഫും ഒഫീലിയയും പോലീസില്‍ കീഴടങ്ങി. പേരാവൂര്‍ സിഐ എന്‍.സുനില്‍ കുമാറിന് മുന്നിലാണ് മൂന്നു പേരും കീഴടങ്ങിയത്. സഹായിയായ തങ്കമ്മ പിടിയിലാകാനുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത 16 വയസുള്ള പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന്‍ റോബിന്‍ വടക്കാഞ്ചേരിയെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും കുറ്റം മറയ്ക്കാന്‍ ശ്രമിച്ചെന്നുമാണ് ഫാ. തോമസ് തേരകത്തിനും കന്യാസ്ത്രീകളായ ബെറ്റി ജോസഫിനും ഒഫീലിയയ്ക്കുമെതിരെയുള്ള കുറ്റം.
വെള്ളിയാഴ്ച രാവിലെ 6.30 ഓടെയാണ് ഫാ. തോമസ് തേരകം കീഴടങ്ങാനെത്തിയത്. 15 മിനിട്ടിനുശേഷം ബെറ്റിയുമെത്തി. ഇരുവരുടെയും അഭിഭാഷകരും കൂടെയുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് ഇവരുടെ മൊഴി രേഖപ്പെടുത്തി. ഏഴു മണിയോടെ വയനാട് വൈത്തിരി അനാഥാലയം ഡയറക്ടര്‍ സിസ്റ്റര്‍ ഒഫീലിയയും എത്തി.
പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി പരിഗണിച്ചിരുന്നില്ല. അഞ്ചു ദിവസത്തിനകം കീഴടങ്ങാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. കീഴടങ്ങുന്ന ദിവസതന്നെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണമെന്നും അന്നേദിവസം തന്നെ ഉപാധികളോടെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചതിനാല്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation, Case, Police, Plus Two, CI, Accuse, High Court, Student, Investigation, Kannur, Kasaragod, Petition, kottiyoor molestation case; Accused surrendered.