കെ ജി റസാഖിന്റെ 'പ്രപഞ്ചമെന്ന പ്രഹേളിക' പുസ്തകം പ്രകാശനം ചെയ്തു
Mar 10, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 10/03/2015) കാസര്‍കോട്: കെ ജി റസാഖിന്റെ 'പ്രപഞ്ചമെന്ന പ്രഹേളിക' പുസ്തകം പ്രകാശനം ചെയ്തു. കണ്ണൂര്‍ ഷറഫീ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം പ്രശസ്ത പ്രഭാഷകനും ഗ്രന്ഥകാരനും ഖുര്‍ആന്‍ ഗവേഷകനുമായ വാണിദാസ് ഇളയാവൂരാണ് പ്രകാശനം ചെയ്തത്. നേരത്തെ പ്രകാശനം ചെയ്ത ജീബ്‌രീല്‍ മാലാഖ എന്ന പുസ്തകത്തെ കുറിച്ച് അദ്ദേഹം പരിചയപ്പെടുത്തി. വായിക്കുക, നിങ്ങള്‍ നിങ്ങളുടെ രക്ഷകന്റെ പേരിലെന്നാരംഭിക്കുന്ന ഖുര്‍ആനാണ് ആ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.
ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുള്ള കര്‍മ്മങ്ങളനുഷ്ഠിച്ച് ജീവിക്കുകയാണെങ്കില്‍ അയാളായിരിക്കും ഉല്‍കൃഷ്ടനായ മനുഷ്യനെന്നും, അയാളെ ലോകം എന്തു വേണമെങ്കിലും വിളിച്ചോട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.ബി.എസ്. എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഇ. നവാസ് പുസ്തകം ഏറ്റു വാങ്ങി. റഹ്മാന്‍ തായലങ്ങാടിയുടെ അധ്യക്ഷതയില്‍ നടന്ന പ്രകാശന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ ടി. ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റര്‍ ഖത്തീബ് നാസര്‍ ചെറുകര പുസ്തക പരിചയം നടത്തി
പ്രെഫ. ഇബ്രാഹിം ബേവിഞ്ച, അത്തീഖ് റഹ്മാന്‍ ഫൈസി, ഡോ. അബ്ദുല്‍ ഹമീദ്, എ. അബ്ദുര്‍ റഹ്മാന്‍, നാരായണന്‍ പെരിയ, അഡ്വ. ബി.എഫ്. ആബ്ദുര്‍ റഹ്മാന്‍, വി.വി. പ്രഭാകരന്‍, അബ്ദുല്‍ കരീം കോളിയാട്, ടി.എ. ഷാഫി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.ജി. റസാഖ് മറുപടി പ്രസംഗം നടത്തി. എ എസ് മുഹമ്മദ്കുഞ്ഞി സ്വാഗതവും ശറഫുദ്ദീന്‍ ബാഖവി നന്ദിയും പറഞ്ഞു.
Keywords: Book Release, Kannur, Qurhan, World, LBS College, Rahman Thayalangadi, Programme, T.E Abdulla, Ibrahim Bevinja, Narayanan Periya, Kasaragod, Kerala.