കുട്ടിയുടെ ഡയപറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 85 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ
കണ്ണൂർ: (www.kasargodvartha.com 15.03.2021) കുട്ടിയുടെ ഡയപറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി കാസർകോട് സ്വദേശിയെ കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടി. കാസർകോട്ടെ ഹസൈനാർ ആണ് പിടിയിലായത്. 85 ലക്ഷം രൂപ വിലവരുന്ന 1841 ഗ്രാം സ്വർണം കണ്ടെടുത്തു.
കുട്ടിയുടെ ഡയപറിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബസമേതമാണ് ഹസൈനാർ വിദേശത്ത് നിന്ന് എത്തിയത്.
കസ്റ്റംസ് അസിസ്റ്റൻ്റ് കമീഷണർ മധൂസൂദന ഭട്ട്, സൂപ്രണ്ട് പി സി ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണ വേട്ട നടത്തിയത്.
കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ വഴിയുളള സ്വർണക്കടത്ത് വർധിച്ചതിനാൽ കസ്റ്റംസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ടെങ്കിലും പൂർണമായി തടയിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സൈകിളിന്റെ പെഡലിൽ ഒളിപ്പിച്ച് കടത്തിയ സ്വർണവും പിടികൂടിയിരുന്നു. കാസർകോട് സ്വദേശിയാണ് 350 ഗ്രാം തൂക്കം വരുന്ന സ്വർണം കടത്താൻ ശ്രമിച്ചത്.
Keywords: Kasaragod, Kannur, Kerala, News, Gold, Airport, Police, Arrest, Baby, Top-Headlines, Kasargod resident who tried to smuggle gold worth Rs 85 lakh in baby's diaper arrested at Kannur airport.
< !- START disable copy paste -->