മണിക്കൂറുകളുടെ വ്യത്യാസത്തിൽ എത്തിയ മൂന്ന് വിമാനങ്ങളിൽ നിന്നും സ്വർണവുമായി കാസർകോട് സ്വദേശികൾ കണ്ണൂരിൽ പിടിയിൽ; പിടിച്ചെടുത്തത് 1.26 കോടിയുടെ സ്വർണം
Dec 17, 2021, 15:58 IST
കണ്ണൂർ: (www.kasargodvartha.com 17.12.2021) മണിക്കൂറുകളുടെ വ്യത്യാസത്തിൽ എത്തിയ മൂന്ന് വിമാനങ്ങളിൽ നിന്നും സ്വർണവുമായി കാസർകോട് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. അബ്ദുൽ ശംറൂദ്, മൊയ്തീന്‍ കുഞ്ഞി, ശിഹാബ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ആകെ 1.26 കോടി രൂപയുടെ സ്വർണം കണ്ടെടുത്തു.
ശാർജയിൽ നിന്നും എയർ ഇൻഡ്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ശംറൂദിൽ നിന്നും 48 ലക്ഷം രൂപ വരുന്ന 782 ഗ്രാം സ്വർണമാണ് പിടികൂടിയത്. അബുദബിയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ മൊയ്തീൻ കുഞ്ഞിയിൽ നിന്നും 37 ലക്ഷം രൂപ വരുന്ന 768 ഗ്രാം സ്വർണം കണ്ടെടുത്തു. പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്താൻ ശ്രമിച്ചത്.
വ്യാഴാഴ്ച രാത്രി അബുദബിയിൽ നിന്നെത്തിയ എയർ ഇൻഡ്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന ശിഹാബിൽ നിന്ന് 51 ലക്ഷം രൂപയുടെ 1048 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം സോക്സിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. മൂന്ന് സംഭവത്തിലും കസ്റ്റംസ് കേസെടുത്തു.
Keywords: Kannur, Kerala, News, Top-Headlines, Gold, Arrest, Kasaragod, Kasargod natives arrested with gold at Kannur airport.