60 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി
Aug 31, 2021, 13:43 IST
കണ്ണൂർ: (www.kasargodvartha.com 31.08.2021) സ്വർണം കടത്തുന്നതിനിടെ കാസർകോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മുഹമ്മദ് കമറുദ്ദീനാണ് പിടിയിലായത്.
ചൊവ്വാഴ്ച പുലർചെ ശാർജയിൽ നിന്നെത്തിയ എ 8 4018 വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. 60 ലക്ഷം രൂപ വിലവരുന്ന 1,255 ഗ്രാം സ്വര്‍ണമാണ് കമറുദ്ദീനിൽ നിന്ന് പിടിച്ചെടുത്തത്.

പരിശോധനയ്ക്ക് കസ്റ്റംസ് അസി. കമീഷനര്‍ മുഹമ്മദ് ഫാഇസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ അശോക് കുമാര്‍, ഹബീബ്, നിഖില്‍, സൂരജ് ഗുപ്ത, മനീഷ്, സന്ദീപ് കുമാര്‍, ജുബൈര്‍ ഖാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്വർണ മിശ്രിതം പാന്റിൽ തേച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ഒരാൾ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 15 ലക്ഷം രൂപ വിലമതിക്കുന്ന 302 ഗ്രാമ സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.
Keywords: Kasaragod, News, Kannur, Top-Headlines, Gold, Natives, Sharjah, Kasargod native caught at Kannur airport with gold worth Rs 60 lakh.
< !- START disable copy paste -->