വാച്ചിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
Aug 4, 2020, 12:20 IST
കണ്ണൂര്‍: (www.kasargodvartha.com 04.08.2020) വാച്ചിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. അബ്ദുല്‍ ഖയ്യൂം എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്നും നാലു ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയതായിരുന്നു ഖയ്യൂം.
രണ്ടു വാച്ചുകള്‍ക്കുള്ളില്‍ ഘടിപ്പിച്ച് 83.5 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ബാഗിനുള്ളില്‍ നിന്നുമാണ് വാച്ചുകള്‍ പിടിച്ചെടുത്തത്. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, പി.സി.ചാക്കോ, ഇന്‍സ്‌പെക്ടര്‍മാരായ ഹബീവ്, ദിലീപ്, മനോജ് യാദവ്, ജോയ് സെബാസ്റ്റ്യന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
അതേസമയം മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് ആറു ലക്ഷം രൂപയുടെ ഐ ഫോണുകളും പിടികൂടി. ദുബൈയില്‍ നിന്നെത്തിയ മുഹമ്മദ് യൂനുസില്‍ നിന്നാണ് അഞ്ച് ഐ ഫോണും മൂന്ന് ഇയര്‍ പോഡുകളും പിടിച്ചെടുത്തത്.