കണ്ണൂര്‍ സര്‍വകലാശാല ബോക്‌സിങ്ങ്: മുന്നാട് പീപ്പിള്‍സ് കോളജ് ചാമ്പ്യന്‍മാര്‍
Feb 25, 2015, 12:20 IST
മുന്നാട്: (www.kasargodvartha.com 25/02/2015) മാങ്ങാട്ടുപറമ്പ കാമ്പസില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാല ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഉള്‍പ്പടെ 27 പോയിന്റ് നേടിയ മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ടീം ചാമ്പ്യന്‍മാരായി. രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയുമടക്കം 15 പോയിന്റ് നേടിയ എസ്.ഇ.എസ് കോളജ് ശ്രീകണ്ഠാപുരത്തിനാണ് രണ്ടാം സ്ഥാനം.
പി. രാഹുല്‍, കെ വിപിന്‍, പ്രണവ് സി അനില്‍ എന്നിവരാണ് പീപ്പിള്‍സ് കോളജിനു വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ കായിക താരങ്ങള്‍. പി നമേഷ്, സി എച്ച് അബ്ദുല്‍ ബായിസ്, അഖില്‍ ടോമി ,കെ സുനില്‍ എന്നിവര്‍ വെള്ളിമെഡല്‍ നേടി. കായികാധ്യാപകന്‍ ടി. വിനോദ് കുമാറാണ് താരങ്ങളെ പരിശീലിപ്പിച്ചത്. കെ.വി സജിത്ത് ടീം മാനേജരായി.

Keywords: Kannur, Kannur University, Munnad, Kasaragod, Kerala, Boxing, Munnad Peoples College.
Advertisement: