Drowned | മട്ടന്നൂര്‍ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
കണ്ണൂര്‍: (www.kasargodvartha.com) മട്ടന്നൂര്‍ മഹാദേവക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മട്ടന്നൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഭവിനയ് കൃഷ്ണ(15) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ക്രികറ്റ് കളി കഴിഞ്ഞ് മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.
മറുകരയിലേക്ക് നീന്തുന്നതിനിടെയാണ് അപകടം. സുഹൃത്ത് കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സമീപത്തുണ്ടായിരുന്നവര്‍ കരയ്‌ക്കെടുത്ത് ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പകല്‍ മൂന്നരയോടെ മരണമടയുകയായിരുന്നു. വേങ്ങാടെ വി വി ബാബുവിന്റെയും ഉത്തിയൂരിലെ കെ കെ നിഷയുടെയും മകനാണ്. കല്ലൂര്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥി ഭരത് കൃഷ്ണയാണ് ഏക സഹോദരന്‍.
ബുധന്‍ പകല്‍ 12ന് അഞ്ചരക്കണ്ടി ചാമ്പാട് വടക്കെവളപ്പിലും 12.30ന് മട്ടന്നൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലും ഒന്നിന് ഉത്തിയുരിലെ വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. 2.30 ന് കല്ല്യാട്ട് ചുങ്കസ്ഥാനത്ത് സംസ്‌കരിക്കും. മട്ടന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kannur, News, Kerala, Student, Drowned, Temple pond, Kannur: Student Drowned in Temple pond.