Police | 'തൊപ്പി' നിഹാദിനെ പൂട്ടാന്‍ പൊലീസ് രംഗത്തിറങ്ങി; കേസന്വേഷണം നടത്തുന്നത് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സ്വദേശിയായ തൊപ്പി എന്ന യൂട്യൂബര്‍ നിയമകുരുക്കിലേക്ക്. സമൂഹമാധ്യമങ്ങളില്‍ വൈറലായ തൊപ്പി യൂട്യൂബര്‍ക്കെതിരെയുളള പരാതിയില്‍ ഡിജിപിയുടെ ഉത്തരവ് പ്രകാരം കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ ആര്‍ അജിത്ത് കുമാര്‍ അന്വേഷണമാരംഭിച്ചു. യൂട്യൂബറായ മുഹമ്മദ് നിഹാദിനെതിരെയാണ് പരാതി ലഭിച്ചത്. നിഹാദിന്റെ വീഡിയോയിലൂടെ അശ്ലീലവും സ്ത്രീവിരുദ്ധതയും നടത്തി കുട്ടികളെ വഴിതെറ്റിക്കുന്നതായാണ് പരാതി ഉയര്‍ന്നത്.
സംഭവത്തെ കുറിച്ചു പൊലിസ് രഹസ്യാന്വേഷണവിഭാഗവും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ യൂട്യൂബറാണ് തൊപ്പി. ആറു ലക്ഷത്തിലധികം സബ്സ് ക്രൈബേഴ്‌സ് തൊപ്പിയുടെ യൂട്യൂബ് ചാനലിനുണ്ട്. ഗെയിമിങ് പ്ലാറ്റ് ഫോമിലൂടെയാണ് തൊപ്പികുട്ടികള്‍ക്കിടെയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതിനിടെ തൊപ്പിയുടെ വീഡിയോ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ദോഷകരമായി സ്വാധീനിക്കുന്നുണ്ടെന്ന് കാണിച്ച് അധ്യാപകരും വിവിധ സംഘടനകളും രംഗത്തുവന്നിരുന്നു.
പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിക്കുക, അശ്ളീലം നിറഞ്ഞ വാക്കുകള്‍ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം അടിച്ചേല്‍പ്പിക്കുന്നതാണ് തൊപ്പിയുടെ വീഡിയോയെന്ന് അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വവും കുട്ടികളെ വഴിതെറ്റിക്കുന്ന അശ്ളീലവും അസഭ്യവും സ്ത്രീവിരുദ്ധവുമായ വീഡിയോ ചെയ്യുന്നുവെന്ന് ആരോപിച്ച് നിഹാദിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വവും അതിശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. യൂട്യൂബര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പൊലീസ് അധികൃതരോട് ഡിവൈഎഫ്‌ഐ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
Keywords: Kannur, Kerala, news, Police, Case, Crime, Youtuber, Top-Headlines, Thoppi, Kannur: Police booked against Youtuber Thoppi.