POCSO | പോക്‌സോ കേസ് പ്രതിയായ 33 കാരനെ 4 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു
Dec 2, 2023, 17:49 IST
കണ്ണൂര്‍: (Kasargodvartha) പോക്‌സോ കേസില്‍ പ്രതിയായ 33 കാരനെ കോടതി നാല് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. പള്ളിക്കുന്ന് ഗ്രാമ പഞ്ചായത് പരിധിയിലെ റിനൂബ് പി സി എന്നയാളെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി അതിവേഗ പോക്‌സോ കോടതി ജഡ്ജ് നിഷി ജി എസ് ശിക്ഷിച്ചത്.
2020 ഫെബ്രുവരി മാസം 17-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതി തന്റെ വീട്ടിലേക്ക് വിളിച്ച് കയറ്റി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നതാണ് കേസ്.
2020 ഫെബ്രുവരി മാസം 17-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതി തന്റെ വീട്ടിലേക്ക് വിളിച്ച് കയറ്റി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നതാണ് കേസ്.
കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടര്‍ പി ജെ വിജയമണിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വകേറ്റ് പ്രീത കുമാരി ഹാജരായി.