Died | പനി ബാധിച്ച് ചികിത്സയിലായിരുന്ന 17കാരി കുഴഞ്ഞുവീണ് മരിച്ചു
Aug 14, 2023, 17:06 IST
കണ്ണൂര്‍: (www.kvartha.com) പനി ബാധിച്ച് വീട്ടില്‍ കുഴഞ്ഞുവീണ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. ചെറുകുന്നിലെ സി വി മുസ്തഫ-ശമീമ ദമ്പതികളുടെ മകള്‍ ഫാത്വിമ മിസ് വ (17) ആണ് മരിച്ചത്.
കണ്ണപുരം ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച (14.082023) രാവിലെ ഏഴ് മണിയോടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏക സഹോദരന്‍: മിഹറാജ് (വിദ്യാര്‍ഥി, മാടായി കോളജ്).
Keywords: Kannur, News, Kerala, Student, Death, Fever, House, Hospital, Kannur: Plus two student collapsed and died.