Peacock | കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രയ്ക്ക് തടസമായി മയിലുകള്‍: മന്ത്രിതല യോഗം ചേരും
Jul 4, 2024, 13:22 IST
ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് നടക്കും
കണ്ണൂര്‍: (KasargodVartha) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച (05.07.2024) യോഗം ചേരും. ജൂലൈ അഞ്ചിന് കാലത്ത് 10 മണിക്ക് കണ്ണൂര്‍ വിമാന താവളത്തിലാണ് യോഗം നടക്കുക. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വിമാനത്താവളം, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.