കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Apr 29, 2020, 12:12 IST
മക്ക: (www.kasargodvartha.com 29.04.2020) കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി മുണ്ടമെട്ട സ്വദേശി നള്ളവീട്ടില്‍ മുഹമ്മദിനെ (60) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കയിലെ ശരീഫ ഹോട്ടല്‍ ജീവനക്കാരനായിരുന്നു.
കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവ പരിശോധനയ്ക്ക് വേണ്ടി സാമ്പിള്‍ എടുത്തിരുന്നു. ഇതിന്റെ ഫലം ലഭിക്കാനിരിക്കുകയായിരുന്നു. തിങ്കളാഴ്ച നോമ്പ് തുറക്കാനുള്ള ഭക്ഷണവും മറ്റും സുഹൃത്തുക്കള്‍ ഇദ്ദേഹത്തിന്റെ മുറിയില്‍ എത്തിച്ചു കൊടുത്തിരുന്നു. രാത്രി സൗദിയിലുള്ള മകന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിക്കാതിരുന്നതിനാല്‍ അടുത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. സമീപവാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് മുഹമ്മദിനെ മുറിയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.
അഞ്ചു മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ഭാര്യ: സൈനബ. മക്കള്‍: ഫൈസല്‍, ഹാരിസ് (ഇരുവരും സൗദി), റഫ്‌സീന, ജസീന, ജാസ്മിന. മരുമക്കള്‍: സഹല, ഷര്‍മിള, മുജീബ്, അജിനാസ് (ഇരുവരും ബംഗളൂരു), അഷ്‌ക്കര്‍(ദുബൈ). സഹോദരങ്ങള്‍: മുസ്തഫ, അബ്ദുല്‍ അസീസ്, അബ്ദുല്ല, സുഹറ, ആഇശ, ഖദീജ, റഷീദ.
Keywords: Kannur, Makha, Gulf, News, Natives, Death, COVID-19, Kannur native found dead in Makkah