സൗദിക്കു പിന്നാലെ യു എ ഇയിലും കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു
Apr 6, 2020, 12:51 IST
ദുബൈ: (www.kasargodvartha.com 06.04.2020) സൗദിക്കു പിന്നാലെ യു എ ഇയിലും കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ അജ്മാനില്‍ മരണപ്പെട്ടത്. പനിബാധിച്ചതിനെ തുടര്‍ന്ന് ഹാരിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏരിയ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അജ്മാനില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഭാര്യ: ജസ്മിന. മക്കള്‍: മുഹമ്മദ്, ശൈഖ ഫാത്വിമ.
നേരത്തെ തലശേരി പാനൂര്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍ പി സ്‌കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മുഹമ്മദ്- ഫൗസിയ ദമ്പതികളുടെ മകന്‍ ഷബ്‌നാസ് (28) സൗദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.
Keywords: Kannur, news, Gulf, Top-Headlines, Trending, COVID-19, Kannur native died in Ajman due to Covid
< !- START disable copy paste -->