Police Booked | കരിവെള്ളരില്‍ നവവധു ജീവനൊടുക്കിയത് പീഡനം കാരണമെന്ന് പരാതി; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ അസ്വാഭാവികമരണത്തിന് കേസ്, അന്വേഷണമാരംഭിച്ചു
Sep 6, 2022, 11:11 IST
കരിവെള്ളൂര്‍: (www.kasargodvartha.com) പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരിവെള്ളൂരില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അസ്വാഭാവികമരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും നിരന്തര പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയതാണെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
കരിവെള്ളൂര്‍ പൂക്കാനത്തെ മെഡികല്‍ റെപ്രസന്റീവ് രാകേഷിന്റെ ഭാര്യ കെ പി സൂര്യയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ സൂര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓലയമ്പാടി പെരുവാമ്പ സ്വദേശിനിയായ സൂര്യയെ കഴിഞ്ഞ വര്‍ഷം ജനുവരി ഒന്‍പതിനാണ് രാകേഷ് വിവാഹം ചെയ്തത്.
പയ്യന്നൂര്‍ സി ഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത് സൂര്യയുടെ വീട്ടുകാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. പെരുവാമ്പയിലെ വ്യാപാരി കെ രാമചന്ദ്രന്റെയും സുഗതയുടെയും മകളാണ് സൂര്യ.
ALSO READ: