നിര്‍മാണത്തിനിടെ വീടിന്റെ ബീം തകര്‍ന്ന് വീണ് അപകടം; 2 തൊഴിലാളികള്‍ മരിച്ചു
Apr 5, 2022, 16:50 IST
കണ്ണൂര്‍: (www.kasargodvartha.com 05.04.2022) കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ലില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് ബീം തകര്‍ന്നുവീണ് 2 മരണം. നിര്‍മാണ തൊഴിലാളികളായ ആറ്റടപ്പ സ്വദേശി കൃഷ്ണന്‍, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ദാരുണ സംഭവം.
വീടിന്റെ താഴത്തെ നില നേരത്തെ തന്നെ പണി പൂര്‍ത്തിയാക്കിയിരുന്നു. അതിന്റെ രണ്ടാം നിലയുടെ പണികളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരുന്നത്. ബീം നിര്‍മിക്കുകയും അതിന്റെ വാര്‍പ്പ് കഴിഞ്ഞ ശേഷം പട്ടിക ഇളക്കി മാറ്റുന്ന പ്രവര്‍ത്തിയായിരുന്നു വ്യാഴാഴ്ച നടന്നത്.

പട്ടിക ഇളക്കി മാറ്റുന്ന സമയത്താണ് ബീം തകര്‍ന്ന് താഴോട്ട് വീണതെന്നാണ് വിവരം. അപകടത്തില്‍പെട്ട രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ മറ്റാര്‍ക്കും സംഭവത്തില്‍ പരിക്കുകളില്ല. രണ്ടുപേരുടെയും മൃതദേഹം കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോണ്‍ക്രീറ്റിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Keywords: Kannur, News, Kerala, Top-Headlines, Accident, Death, Hospital, Injured, House, Kannur house beam collapsed; 2 died.
Keywords: Kannur, News, Kerala, Top-Headlines, Accident, Death, Hospital, Injured, House, Kannur house beam collapsed; 2 died.