Explosion | കണ്ണൂര്‍ കോടതി വളപ്പില്‍ മാലിന്യം കത്തിക്കുന്നതിനിടെ സ്‌ഫോടനം; പരിഭ്രാന്തി പരത്തി
Jul 2, 2022, 14:39 IST
കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂര്‍ കോടതി വളപ്പില്‍ സ്‌ഫോടനം മാലിന്യം. മാലിന്യം കത്തിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. നല്ല ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. മാലിന്യത്തിലെ പ്‌ളാസ്റ്റിക് വസ്തു പൊട്ടിത്തെറിച്ചതാകാമെന്ന് കരുതുന്നു.
കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. തീയാളി പടര്‍ന്നത് കോടതിയിലെത്തിയവരില്‍ പരിഭ്രാന്തി പരത്തി. കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് അര മണിക്കൂറിനുള്ളില്‍ തീയണച്ചത്.
കോടതിയില്‍ അഭിഭാഷകരുള്‍പെടെ നിരവധിയാളുകള്‍ ഉണ്ടായിരുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് കോടതി നടപടികള്‍ക്ക് തടസം നേരിട്ടില്ല. കണ്ണൂര്‍ ടൗന്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: news,Kerala,State,Kannur,Top-Headlines,court, Kannur: Explosion at district court premises