കണ്ണൂര്‍ ജില്ലാ കലോത്സവം; ലോഗോ കാസര്‍കോട്ടു നിന്ന്
Dec 18, 2015, 11:30 IST
തളങ്കര: (www.kasargodvartha.com 18/12/2015) ജനുവരി നാല് മുതല്‍ എട്ടുവരെ കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ കാസര്‍കോട് സ്വദേശിയുടേത്. തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി റിഷാല്‍ ദാര്‍ ആലംപാടിയാണ് കലോത്സവത്തിന് ലോഗോ ഡിസൈന്‍ ചെയ്ത് ശ്രദ്ധേയനായത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡണ്ട് പി.പി ദിവ്യ ലോഗോ പ്രകാശനം ചെയ്തു. ഈയിടെയായി ജില്ലക്കകത്തും പുറത്തുമായി നിരവധി ലോഗോകള്‍ ഡിസൈന്‍ ചെയ്ത ഈ പതിനെട്ടുകാരന്‍ 'എക്‌സോട്ടിക് ഡിസൈന്‍' എന്ന പേരില്‍ സ്വന്തമായൊരു ഡിസൈനിങ് സ്ഥാപനവും നടത്തിവരുന്നുണ്ട്.
ഇതാദ്യമായാണ് കണ്ണൂര്‍ കലോത്സവത്തിന് ഒരു അന്യജില്ലക്കാരന്‍ ലോഗോ രൂപകല്‍പന ചെയ്യുന്നത്. ആലംപാടി കന്നിക്കാട്ടെ സഫിയ - മുഹമ്മദ് ദമ്പതികളുടെ മകനാണ്.
Keywords : Kannur, Kalolsavam, Logo, Kasaragod, Kerala, Education, Student, Rishal Dar.