കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്തു; കെ മുരളീധരന് എംപി നിരീക്ഷണത്തില്‍
Jul 24, 2020, 14:35 IST
കോഴിക്കോട്: (www.kasargodvartha.com 24.07.2020) കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് കെ മുരളീധരന് എംപി നിരീക്ഷണത്തില്‍. എം പിയോട് കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇത് കൂടാതെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാനും നിര്‍ദ്ദേശമുണ്ട്.
കോഴിക്കോടുള്ള ഒരു ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടറുടെ കണ്ണൂരിലെ വീട്ടില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ കെ മുരളീധരന് എംപി പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് കെ മുരളീധരനും അദ്ദേഹത്തിന്റെ ഡ്രൈവറും കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചത്. കെ മുരളീധരന് എംപി ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Keywords: Kerala, News, Top-Headlines, K.Muraleedharan, MP, COVID-19, Corona, Marriage, Programme, Kozhikode, Kannur, Doctor, Hospital, District Collector, K Muraleedharan M P in Quarantine.