സഅദിയ്യ: കണ്ണൂര്‍ ജില്ലാ സുന്നീ കണ്‍വെന്‍ഷന്‍ 26ന്
Nov 22, 2011, 14:35 IST
കണ്ണൂര്‍: തെന്നിന്ത്യയിലെ പ്രമുഖ വൈജ്ഞാനിക സാംസ്‌കാരിക ഇസ്‌ലാമിക കലാലയമായ ജാമിഅ: സഅദിയ്യ: അറബിയ്യ:യുടെ 42 ാം വാര്‍ഷിക സനദ്ദാന സമ്മേളനം പ്രചരണ ഭാഗമായി കണ്ണൂര്‍ ജില്ലാ സുന്നീ കണ്‍വെന്‍ഷന്‍ നവംമ്പര്‍ 26 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അല്‍ അബ്‌റാര്‍ കോംപ്ലക്‌സില്‍ വെച്ച് ചേരും. പരിപാടിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, കന്‍സുല്‍ ഉലമാ കെ.പി. ഹംസ മുസ്‌ലിയാര്‍ ചിത്താരി, പി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, കെ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഉബൈദുല്ല സഅദി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ ചാലാട്, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, മുനീര്‍ നഈമി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. പരിപാടിയില്‍ മുഴുവന്‍ പ്രവര്‍ത്തകരും സഹകാരികളും സ്ഥാപന ബന്ധുക്കളും സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.
Keywords: Jamia-Sa-adiya-Arabiya, Kannur, Kasaragod, Sunni, Convention