പയ്യന്നൂര്‍ സ്വദേശി ഡോ. കെ എം സുരേശന് അന്താരാഷ്ട്ര ബഹുമതി; 6 കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റും ലഭിച്ചു
Dec 22, 2018, 13:19 IST
പയ്യന്നൂര്‍:(www.kasargodvartha.com 22.12.2018) പയ്യന്നൂര്‍ സ്വദേശി ഡോ. കെ എം സുരേശന് അന്താരാഷ്ട്രാ ബഹുമതി. ഇദ്ദേഹത്തിന്റെ ആറ് കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റും ലഭിച്ചു കഴിഞ്ഞു. ഭാരതസര്‍ക്കാരിന്റെ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഐസര്‍ തിരുവനന്തപുരത്തിലെ ശാസ്ത്രജ്ഞനാണ് പയ്യന്നൂര്‍ എരമം സ്വദേശിയായ ഡോ. കാന എം സുരേശന്‍.
രസതന്ത്രമേഖലയിലെ മികച്ച പ്രസിദ്ധീകരണമായ Angewandte Chemie എന്ന ജേര്‍ണലില്‍ പത്തുവര്‍ഷത്തിനകം പത്തുമികച്ച ശാസ്ത്ര ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് ബഹുമതി. ഈ ബഹുമതി ലഭിച്ച നാല് ഇന്ത്യക്കാരിലൊരാളാണ് സുരേശന്‍. സുരേശന്റെ പ്രൊഫൈലും അഭിമുഖവും അിഴലംമിറലേ ഇവലാശല ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ മാസികയില്‍ തങ്ങളുടെ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയെന്നത് ഏതൊരു ശാസ്ത്രജ്ഞനെ സംബന്ധിച്ചും അഭിമാനാര്‍ഹ നേട്ടമാണ്. വെറും ഏഴ് വര്‍ഷം കൊണ്ടാണ് സുരേശന്റെ പത്ത് ഗവേഷണ ഫലങ്ങള്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ അദ്ദേഹം നടത്തിയ ആറ് കണ്ടുപിടുത്തങ്ങള്‍ക്കാണ് പേറ്റന്റ് ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, payyannur, Top-Headlines, Kannur, Award, International award for Dr. KM Sureshan
< !- START disable copy paste -->