ഐ.എന്‍.എല്‍ ഉത്തരമേഖലാ സമ്മേളനം 3ന് കണ്ണൂരില്‍
Feb 1, 2012, 16:53 IST
കണ്ണൂര്‍: ഐ.എന്‍.എല്‍ ഉത്തരമേഖലാ സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലെ കേയി സാഹിബ് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ അധ്യക്ഷത വഹിക്കും. ദേശീയ വൈസ് പ്രസിഡന്റ് മുഫ്തി അബ്ദുര്‍റഹ്മാന്‍, എന്‍.വൈ.എല്‍ ദേശീയ പ്രസിഡന്റ് സര്‍ഫ്രാസ് അഹമ്മദ് ഖാന്‍, അശ്‌റഫ് ഉലവി, ദേശീയ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍, ജലാലുദ്ദീന്‍ ബാബര്‍ തുടങ്ങിയവര്‍ സംസാരിക്കും. പ്രെഫ. എ പി അബ്ദുല്‍ വഹാബ് നയപ്രഖ്യാപനം നടത്തും.
സമ്മേളനത്തിനു മുന്നോടിയായി വൈകീട്ട് നാലിന് കോട്ടമൈതാനിയില്‍നിന്ന് പ്രകടനം ആരംഭിക്കും. പതാകജാഥ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തലശ്ശേരി ഓടത്തില്‍പ്പള്ളിയില്‍നിന്ന് തുടങ്ങും. എന്‍.വൈ.എല്‍ ജില്ലാ പ്രസിഡന്റ് ഡി മുനീറിന് പതാക കൈമാറി സംസ്ഥാന വൈസ് പ്രസിഡന്റ് യു. സി മമ്മൂട്ടി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ എസ് എ പുതിയവളപ്പില്‍, അഹ്മദ് ദേവര്‍കോവില്‍, ഖജാഞ്ചി ബി ഹംസ ഹാജി, ജില്ലാ പ്രസിഡന്റ് അഡ്വ. എം സി ഹാഷിം, ജനറല്‍ സെക്രട്ടറി അശ്‌റഫ് പുറവൂര്‍, എന്‍.വൈ.എല്‍ സംസ്ഥാന സെക്രട്ടറി സാലിഹ് മേടപ്പില്‍, ഖജാഞ്ചി താജുദ്ദീന്‍ മട്ടന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.