ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Nov 17, 2019, 15:48 IST
കണ്ണൂര്‍: (www.kasargodvartha.com 17.11.2019) ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മനേക്കര റോഡില്‍ കുണ്ടുകുളങ്ങരയില്‍ പരോറത്ത് അനൂപ് ഭവനില്‍ കുട്ടികൃഷ്ണന്‍(68) ആണ് ഭാര്യ നിര്‍മലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച ഉച്ചയോടെ കണ്ണീര്‍ ചമ്പാട് മനേക്കര റോഡിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ വീട്ടില്‍ വീണു കിടക്കുന്നതായി കുട്ടികൃഷ്ണന്‍ അയല്‍വാസികളെ അറിയിക്കുകയും ഉടനെ അയല്‍വാസികളുടെ സഹായത്തോടെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും നിര്‍മല മരിച്ചിരുന്നു. അയല്‍വാസികള്‍ തിരിച്ച് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ പിന്‍ഭാഗത്ത് മുകള്‍ നിലയിലെ വരാന്തയോട് ചേര്‍ന്നുള്ള ഭാഗത്ത് കുട്ടികൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെയും പാനൂര്‍ എസ്‌ഐ കെ സന്തോഷ് കുമാറിന്റെയും നേതൃത്വത്തില്‍ പോലീസ് സംഭവ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പരേതരായ നാരായണന്റെയും മാധവിയുടെയും മകനാണ് കുട്ടികൃഷ്ണന്‍. സ്പിന്നിംഗ് മില്ലിലെ റിട്ടയേര്‍ഡ് ജീവനക്കാരനാണ് ഇയാള്‍. സരോജിനിയുടെയും പരേതനായ ബാലകൃഷ്ണന്റെയും മകളാണ് നിര്‍മല.
മക്കള്‍: അനൂപ് (പൂന), അനീഷ് (ഗള്‍ഫ്). മരുമക്കള്‍: ധന്യ, പ്രിയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, News, Kerala, Top-Headlines, Killed, wife, Suicide, Husband, Police, Crime, Death, Murder, Husband commits suicide after killing wife in Kannur