വ്യാപാരിയെ ഹണി ട്രാപിൽ കുടുക്കി പണം തട്ടിയെന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
Aug 25, 2021, 18:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.08.2021) കൊച്ചി സ്വദേശിയായ വ്യാപാരിയെ ഹണി ട്രാപിൽ കുടുക്കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും, പണവും, സ്വര്‍ണവും, വിലപിടിപ്പുള്ള മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസില്‍ രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ അശ്‌റഫ് (51), കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുല്‍ ഹമീദ് (65) എന്നിവരാണ് അറസ്റ്റിലായത്.
കേസില്‍ നേരത്തേ പിടിയിലായ യുവതികളടക്കമുള്ള നാലു പേരും റിമാന്‍ഡിലാണ്. കൊച്ചി കടവന്ത്രയിലെ വ്യാപാരി സി എ സത്താറിന്റെ പണവും, സ്വര്‍ണവും തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിൽ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാജിദ (30), മേല്‍പറമ്പ് പാലീസ് സ്റ്റേഷന്‍ പരിധിയിലെ ഉമര്‍ (47), ഇയാളുടെ ഭാര്യ ഫാത്വിമ (42), പയ്യന്നൂർ സ്റ്റേഷന്‍ പരിധിയിലെ ഇഖ്ബാല്‍ (42) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് പറയുന്നതിങ്ങനെ: 'സാജിദ, സത്താറിനെ മൊബൈലിൽ കുരുക്കി സൗഹൃദമുണ്ടാക്കി കെണിയില്‍ പെടുത്തുകയായിരുന്നു. ഉമര്‍-ഫാത്വിമ ദമ്പതികളുടെ മകളാണെന്ന് പരിചയപ്പെടുത്തി സാജിദയെ സത്താറിന് വിവാഹം ചെയ്തുകൊടുത്തു. ഇഖ്ബാലാണ് സത്താറിനെ ഉമറുമായി ബന്ധപ്പെടുത്തുന്നത്. തുടര്‍ന്ന് ഇവരെ കാഞ്ഞങ്ങാട് കല്ലഞ്ചിറയിലെ വാടകവീട്ടില്‍ താമസിപ്പിച്ചു. സത്താറിന് വേറെ ഭാര്യയും, മക്കളുമുണ്ടെന്നറിഞ്ഞ പ്രതികള്‍ സാജിദയുടെ സഹായത്തോടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടു.
മൂന്നേമുക്കാല്‍ ലക്ഷം രൂപയും, ഏഴരപവന്റെ സ്വര്‍ണമാലയുമാണ് സംഘം തട്ടിയെടുത്തത്. വിവാഹം ചെയ്ത കാര്യം കൊച്ചിയിലെ ബന്ധുക്കള്‍ അറിയാതിരിക്കാനാണ് സത്താര്‍ പണം നല്‍കിയത്. എന്നാല്‍ പിന്നീട് വീണ്ടും അഞ്ച് ലക്ഷം ആവശ്യപ്പെട്ട് സത്താറിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്.'
ഹൊസ്ദുര്‍ഗ് എസ്‌ഐ കെ പി സതീശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസിൽ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തത്.
Keywords: Kerala, Kasaragod, News, Case, Arrest, Police, Kanhangad, Kannur, Kochi,Top-Headlines, Honey trap case: two more arrested. < !- START disable copy paste -->