city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് ഇക്കുറി കാലവർഷം കൂടുതൽ തീവ്രമാകും, വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം കനത്ത മഴ, വടക്കൻ കേരളത്തിൽ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: (www.kasargodvartha.com 27.05.2020) സംസ്ഥാനത്ത് ഇക്കുറി കാലവർഷം കൂടുതൽ തീവ്രമാകുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച മുതല്‍ മൂന്നുദിവസം സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും ഈ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. മഴ ശക്തമാകുമെന്നതിനാൽ വടക്കൻ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ കേരളത്തിൽ അതിതീവ്ര മഴ എത്താനും സാധ്യതയുണ്ട്.
ജൂണ്‍ അഞ്ചിന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. 29, 30, 31 തീയതികളില്‍ സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുണ്ട്.


സംസ്ഥാനത്ത് ഇക്കുറി കാലവർഷം കൂടുതൽ തീവ്രമാകും, വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം കനത്ത മഴ, വടക്കൻ കേരളത്തിൽ ജാഗ്രതാ മുന്നറിയിപ്പ്

അറബിക്കടലില്‍ 31 ഓടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് പ്രവചനം. ആ ദിവസങ്ങളില്‍ കനത്ത മഴയും കാറ്റും ഉണ്ടാവാം. ഏതാനും വര്‍ഷങ്ങളായി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ ഇത്തരത്തില്‍ ന്യൂനമര്‍ദം ഉണ്ടാകാറുണ്ട്. ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്കാണ് നീങ്ങുന്നതെങ്കില്‍ കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമാകും. കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്തിന് സമാന്തരമായി നീങ്ങിയാല്‍ കാലവര്‍ഷം ശക്തമാവുമെന്നും പ്രവചനത്തിൽ പറയുന്നു.

Summary: Heavy rains in the state will be more intense this year, with heavy rains for three days from Friday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia