city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ണാടകയ്ക്കു പിന്നാലെ കണ്ണൂര്‍ ജില്ലാ അതിര്‍ത്തി അടച്ചു പൂട്ടിയ പോലീസ് നടപടി നീതീകരിക്കാനാവാത്തത്: ഹക്കീം കുന്നില്‍

കാസര്‍കോട്: (www.kasargodvartha.com 06.04.2020) കണ്ണൂര്‍ ജില്ലാ അതിര്‍ത്തി അടച്ചു പൂട്ടിയ പോലീസ് നടപടി നീതീകരിക്കാനാവാത്തതാണെന്ന് ഹക്കീം കുന്നില്‍. രോഗികളുടെ ശുശ്രൂഷയുമായി ബന്ധപ്പെട്ട കാര്യത്തിലും അവശ്യ സാധനങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട കാര്യത്തിലും കര്‍ണാടക അതിര്‍ത്തി അടച്ചു പൂട്ടിയത് ജില്ലയിലെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമാണുണ്ടാക്കിയത്. അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാരിനെതിരെ അതിരൂക്ഷമായ നിലപാടുകള്‍ ഹൈക്കോടതി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നു.
കര്‍ണാടകയ്ക്കു പിന്നാലെ കണ്ണൂര്‍ ജില്ലാ അതിര്‍ത്തി അടച്ചു പൂട്ടിയ പോലീസ് നടപടി നീതീകരിക്കാനാവാത്തത്: ഹക്കീം കുന്നില്‍

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. പാത തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറിയും ഇരു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും തയ്യാറാക്കുന്ന മാര്‍ഗരേഖ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നമ്മുടെ ജില്ലയിലെ ഏകദേശം പതിനാറോളം റോഡുകള്‍ കണ്ണൂര്‍ ജില്ല അതിര്‍ത്തിയില്‍ പോലീസ് അടച്ചിരിക്കുന്നത്.

കോവിഡ് രോഗ ഭീതിയില്‍ നിന്നും ക്രമേണയായി ജില്ല മുക്തി നേടുന്ന സമയത്ത് എടുത്ത നടപടി നീതീകരിക്കാനാവാത്തതാണ്. ചികിത്സ ലഭിക്കാതെ ജീവനുകള്‍ പൊലിഞ്ഞപ്പോള്‍, ഇനിയുള്ള ചികിത്സ കണ്ണൂര്‍ - കോഴിക്കോട് ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കാമെന്നതായിരുന്നു. അതിനെയും ആശ്രയിക്കുവാനുള്ള അവസ്ഥ നിഷേധിച്ച നടപടി എത്രയും പെട്ടെന്ന് പിന്‍വലിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു.



Keywords: Kasaragod, Kerala, News, Hakeem Kunnil, Kannur, Police, Hakeem Kunnil against Kannur border close

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia