city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ വനിതാ കമ്മീഷന്റെ നിലപാടിന് അനുകൂലം; വിചാരണ വേളയില്‍ കമ്മീഷന് പറയാനുള്ള കാര്യങ്ങള്‍ പറയും: എം സി ജോസഫൈന്‍

കണ്ണൂര്‍: (www.kasargodvartha.com 03.10.2017) സംരക്ഷണത്തിന്റെ പേരില്‍ വരയ്ക്കുന്ന ലക്ഷ്മണരേഖകള്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നത് തടയാനുള്ള ജാഗ്രതയാണ് ഹാദിയ കേസിലെ കേരള വനിതാ കമ്മീഷന്റെ ഇടപെടലെന്ന് ചെയര്‍പെഴ്‌സണ്‍ എം സി ജോസഫൈന്‍. ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങള്‍ക്കുമേല്‍ നിഴല്‍വീഴ്ത്താന്‍ ആരെയും അനുവദിക്കില്ലെന്ന നിരീക്ഷണമാണ് സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളിലൂടെ വ്യക്തമാകുന്നതെന്നും ചെയര്‍പെഴ്‌സണ്‍ പറഞ്ഞു.

ആശ്വാസ വാക്കുകളല്ല, നിയമപരമായ പരിഹാരമാണ് യുവതിക്ക് ആവശ്യമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് വനിതാ കമ്മീഷന്‍ സ്വീകരിച്ചത്. ഇതിനാവശ്യമായ വിവരങ്ങള്‍ യഥാസമയം കമ്മീഷന്‍ അന്വേഷിച്ചറിഞ്ഞിട്ടുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു. സുപ്രീംകോടതി അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ വസ്തുതാന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള അനുമതി കമ്മീഷന്‍ തേടും. കേസില്‍ കക്ഷിചേരാന്‍ വനിതാ കമ്മീഷനെ സുപ്രീംകോടതി അനുവദിക്കുക വഴി യുവതിക്ക് അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ചെയര്‍പേഴ്‌സണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മകളെക്കുറിച്ചുള്ള ആശങ്കകളാകാം യുവതിക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് പിതാവിനെ പ്രേരിപ്പിച്ചത്. ഈ സ്ഥിതിയിലേക്ക് കുടുംബത്തെ തള്ളിവിട്ടവരെല്ലാം യുവതിയുടെ ദുസ്ഥിതിക്ക് കാരണക്കാരാണ്. 24 വയസ്സുള്ള വിദ്യാസമ്പന്നയായ യുവതിയെ അവകാശങ്ങള്‍ നിഷേധിച്ച് വീടിനുള്ളില്‍ തളച്ചിടാന്‍ ഒരു കോടതിയും അനുവദിക്കില്ല. ഈ വിഷയത്തില്‍ ലഭിച്ച പരാതികളുടെയും ഉയര്‍ന്ന ഉത്കണ്ഠകളുടെയും അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ നിരന്തരം നടത്തിയ ഇടപെടലുകളുടെ തുടര്‍ച്ചയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം. സംഭവഗതികളെ ശരിയായി പഠിച്ച ശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടു നീങ്ങിയത്.

കമ്മീഷന്‍ നടപടികളെക്കുറിച്ച് ധാരണയില്ലാത്തവര്‍ കമ്മീഷനെ പക്ഷം ചേര്‍ത്ത് സംസാരിക്കുകയുണ്ടായി. ഇടപെടല്‍ നടത്തിയില്ലെന്നും വിമര്‍ശനമുണ്ടായി. വിവിധ കോണുകളില്‍നിന്ന് ഒരേ സമയം വിമര്‍ശനമുണ്ടായത്് നിഷ്പക്ഷമായാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഏവര്‍ക്കും ബോധ്യപ്പെടാന്‍ ഇടയാക്കി. യുവതിയെ ഇഷ്ടപ്പെടുന്നവര്‍ക്കും യുവതി ഇഷ്ടപ്പെടുന്നവര്‍ക്കും വീട്ടില്‍ അവരെ കാണാന്‍ അനുവാദം നിഷേധിക്കപ്പെട്ടു. യുവതിക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏല്‍ക്കുന്നതായും കമ്മീഷനില്‍ പരാതി വന്നു. അതേസമയം, പിതാവിന്റെ ഇഷ്ടപ്രകാരം ഏതാനും പേര്‍ക്ക് വീട്ടില്‍ സന്ദര്‍ശനാനുമതി ലഭിച്ചു. യുവതിക്ക് വീടിനുള്ളില്‍ നീതി നിഷേധമുണ്ടെന്നതിന്റെ തെളിവായി ഇക്കാര്യം അവതരിപ്പിക്കപ്പെട്ടു. ഈ സാഹചര്യങ്ങളാണ് യുവതിയുടെ അവകാശനിഷേധത്തെക്കുറിച്ച് ചോദ്യമുയര്‍ത്താന്‍ ഏവരേയും പ്രേരിപ്പിച്ചത്. പ്രകോപനങ്ങള്‍ക്ക് വശംവദമാകാതെ നിയമപരമായ നിലപാടുകളിലൂടെ കേരളത്തിലെ വനിതകളുടെ അവകാശ സംരക്ഷണത്തിന് അക്ഷീണം പ്രവര്‍ത്തിക്കാന്‍ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണ്. ഈ കേസിലെ ഇടപെടലിലൂടെ കേരളത്തിന് നല്‍കുന്ന സന്ദേശം അതാണെന്നും ജോസഫൈന്‍ പറഞ്ഞു.
ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ വനിതാ കമ്മീഷന്റെ നിലപാടിന് അനുകൂലം; വിചാരണ വേളയില്‍ കമ്മീഷന് പറയാനുള്ള കാര്യങ്ങള്‍ പറയും: എം സി ജോസഫൈന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kannur, Case, Trending, Court, Kerala, Top-Headlines, News, Hadiya case: Women's commission statement.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia