കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹംസയ്ക്ക് കൂട്ട് ഗോവിന്ദച്ചാമി
Jul 22, 2015, 16:44 IST
കണ്ണൂര്‍: (www.kasargodvartha.com 22.07.2015) പ്രമാദമായ സഫിയ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാസ്തിക്കുണ്ടിലെ ഹംസയ്ക്ക് കൂട്ട് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമി. ജയിലിലെ പത്താം ബ്ലോക്കില്‍ എട്ടുപേരാണ് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നുള്ളത്.
മാനന്തവാടി കൊലക്കേസ് പ്രതി അബ്ദുല്‍ നാസര്‍, കരിയിലക്കുളങ്ങര കേസിലെ ഉണ്ണി, പാലക്കാട് സ്വദേശി രാമചന്ദ്രന്, ഡേവിഡ്, റഷീദ്, ഗഫൂര്‍, തൊടുപുഴയിലെ നാസര്‍ എന്നിവരാണ് ഹംസയ്ക്കും ഗോവിന്ദച്ചാമിക്കും ഒപ്പം വധ ശിക്ഷ കാത്ത് കഴിയുന്നത്. അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഓരോ സെല്ലില്‍ പ്രത്യേകമായാണ് പാര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റപ്പെടുത്തരുതെന്ന സുപ്രീം കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ മറ്റു കടുത്ത ശിക്ഷ ലഭിച്ചവരും ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായവും പത്താം ബ്ലോക്കിലുണ്ട്. 66 സെല്ലുകളാണ് ബ്ലോക്കിലുള്ളത്.
മാനന്തവാടി കൊലക്കേസ് പ്രതി അബ്ദുല്‍ നാസര്‍, കരിയിലക്കുളങ്ങര കേസിലെ ഉണ്ണി, പാലക്കാട് സ്വദേശി രാമചന്ദ്രന്, ഡേവിഡ്, റഷീദ്, ഗഫൂര്‍, തൊടുപുഴയിലെ നാസര്‍ എന്നിവരാണ് ഹംസയ്ക്കും ഗോവിന്ദച്ചാമിക്കും ഒപ്പം വധ ശിക്ഷ കാത്ത് കഴിയുന്നത്. അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഓരോ സെല്ലില്‍ പ്രത്യേകമായാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഹംസ |
ഗോവിന്ദച്ചാമി |
Related News:
Keywords : Kannur, Death, Jail, Kasaragod, Kerala, Hamsa, Safiya Murder Case, Kannur Central Jail, Baby Camp.