സ്പീകെറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശേരിയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍
കൊച്ചി: (www.kasargodvartha.com 22.08.2021) കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്. നെടുമ്പാശ്ശേരിയില്‍നിന്ന് ഒരു കോടി രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. സൗദി എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്ന് വന്നയാളില്‍ നിന്നാണ് ഇത്രയും സ്വര്‍ണം പിടിച്ചെടുത്തത്.
2 കിലോ സ്വര്‍ണമാണ് ഇയാളില്‍നിന്ന് കസ്റ്റംസ് കണ്ടെടുത്തത്. പിടിയിലായ പ്രതി കണ്ണൂര്‍ സ്വദേശിയാണ്. സ്പീകെറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി, തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിക്കുകയാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് സംഘം നേരത്തെ റിപോര്‍ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്ത് സംഘം ഇസ്തിരിപ്പെട്ടി, ബാറ്ററി, സൈകിള്‍ പെഡല്‍ ഷാഫ്റ്റ്, ഫാന്‍ എന്നിവയ്ക്കുള്ളിലെല്ലാം ഒളിപ്പിച്ച് സ്വര്‍ണം കടത്തിക്കൊണ്ടുവരികയാണ്. അടിവസ്ത്രത്തിലും മലദ്വാരത്തിലും വരെ ഒളിപ്പിച്ച് ഈ കോവിഡ് കാലത്തും സ്വര്‍ണമെത്തി. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ മിശ്രിത രൂപത്തിലാക്കിയാണ് പലരുടേയും സ്വര്‍ണക്കടത്ത്.
വിമാനത്താവളങ്ങളിലെ മെറ്റല്‍ ഡിറ്റക്ടറില്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെത്താനാവില്ല എന്നതാണ് കാരണം. ശരീര പരിശോധനയിലോ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലോ മാത്രമാണ് ഇത്തരം സ്വര്‍ണക്കടത്ത് പിടിക്കപ്പെടുന്നത്.
അതേസമയം പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള കുറുക്കുവഴി എന്ന പ്രലോഭനത്തില്‍പ്പെട്ട് വിദേശത്ത് ജോലിക്കായി എത്തിയ നിരാലംബരായവരും സന്ദര്‍ശക വിസയില്‍ എത്തിവരും എല്ലാം സ്വര്‍ണക്കടത്ത് മാഫിയകളുടെ കാരിയര്‍മാരായി മാറുന്നു എന്നതും മറ്റൊരു യാഥാര്‍ത്ഥ്യം.
Keywords: News, Kerala, State, Kochi, Airport, Gold, Kannur, Business, Airport, Top-Headlines, Gold worth ₹1 crore seized at Nedumbassery airport