കണ്ണൂർ വിമാനത്താവളത്തിൽ പയ്യന്നൂർ, കാസർകോട് സ്വദേശികളിൽ നിന്നും സ്വർണം പിടികൂടി
മട്ടന്നൂർ: (www.kasargodvartha.com 01.04.2021) കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് പയ്യന്നൂർ, കാസർകോട് സ്വദേശികളിൽ നിന്നും 37 ലക്ഷത്തോളം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച രാത്രി ശാർജയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ പയ്യന്നൂർ രാമന്തളി സ്വദേശി റൗഫ് മുഹമ്മദ്, കാസർകോട് തുരുത്തി സ്വദേശി ഫറൂഖ് എന്നിവരിൽനിന്നുമാണ് സ്വർണം പിടികൂടിയത്.
കാലിലെ സോക്സിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ 131 ഗ്രാം ചെയിൻ രൂപത്തിലുള്ള സ്വർണമാണ് റൗഫ് മുഹമ്മദിൽ നിന്ന് പിടിച്ചെടുത്തത്. ഫറൂഖിൽ നിന്ന് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ പേസ്റ്റ് രൂപത്തിലുള്ള 676 ഗ്രാം സ്വർണമാണ് പിടിച്ചത്.
കഴിഞ്ഞദിവസം ശാർജയിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽനിന്ന് 44 ലക്ഷം രൂപയുടെ സ്വർണവും പിടിച്ചിരുന്നു.
കസ്റ്റംസ് അസി. കമീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ പി സി ചാക്കോ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, കെ ഹബീബ്, ജോയ് സെബാസ്റ്റ്യൻ, ഹവിൽദാർ കെ ടി എം രാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Keywords: Kannur, Airport, News, Kerala, Payyannur, Kasaragod, Sharjah, Gold, Seized, Police, Gold seized from Payyannur and Kasargod residents at Kannur airport.
< !- START disable copy paste -->