Gold Seized | സോക്‌സിനുള്ളിലാക്കി കടത്തിയ സ്വര്‍ണം പിടികൂടി; കണ്ണൂര്‍ വിമാനത്താവളത്തില്‍ കോഴിക്കോട് സ്വദേശി പിടിയില്‍
കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 1650 ഗ്രാം സ്വര്‍ണം പിടികൂടി. സംഭവത്തില്‍ കോഴിക്കോട് ചെക്യാട് പഞ്ചായത് പരിധിയില്‍പെട്ട മുഹമ്മദ് സജീര്‍ പിടിയിലായി. കാലിന്റെ അടിയില്‍ സോക്‌സിനുള്ളിലാക്കി കടത്തി കൊണ്ടുവന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.
സിറ്റി പൊലീസ് കമീഷനര്‍ ഇളങ്കോയുടെ നിര്‍ദേശ പ്രകാരം എയര്‍പോര്‍ട് പൊലീസ് സ്റ്റേഷന്‍ സിഐ എ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പിടികൂടിയത്. അതേസമയം വ്യാഴാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണവുമായി യുവാവിനെ കസ്റ്റംസ് പിടികൂടിയിരുന്നു.
Keywords: Kannur, news, Kerala, Top-Headlines, Airport, gold, seized, Police, passenger, Gold seized at Kannur airport.